മഴപ്പേടിയിൽ ഇ​ന്ത്യ- പാ​ക് പോ​ര് നാ​ളെ

ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​ന് മാ​ത്ര​മാ​യി​രി​ക്കും എ​സി​സി റി​സ​ര്‍വ് ദി​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധേ​യ​മാ​ണ്
india vs pakistan
india vs pakistan

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പി​ല്‍ ഞായറാഴ്ച് വീ​ണ്ടും ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം. പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഏ​റ്റു​മു​ട്ടി​യ ഇ​രു​വ​രും സൂ​പ്പ​ര്‍ ഫോ​റി​ലാ​ണ് വീ​ണ്ടും കൊമ്പു കോ​ര്‍ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ലേ​തു​പോ​ലെ ത​ന്നെ ഞായറാഴ്‌ചയും മ​ഴ​പെ​യ്യാ​നു​ള്ള സാ​ധ്യ​ത 90 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ പ​ക്ഷം.

ഇ​തേ​ത്തു​ട​ര്‍ന്ന് എ​സി​സി ഈ ​മ​ത്സ​ര​ത്തി​ന് റി​സ​ര്‍വ് ദി​നം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ട​ത്തി​ന് റി​സ​ര്‍വ് ദി​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍(​എ​സി​സി) വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​ന് മാ​ത്ര​മാ​യി​രി​ക്കും എ​സി​സി റി​സ​ര്‍വ് ദി​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധേ​യ​മാ​ണ്. മ​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്ക് റി​സ​ര്‍വ് ദി​ന​മു​ണ്ടാ​കി​ല്ല.

നാ​ളെ മ​ത്സ​രം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ല്‍ റി​സ​ര്‍ന് ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച മ​ത്സ​രം ന​ട​ത്തും. മ​ത്സ​രം തു​ട​ങ്ങിയ ​ശേ​ഷ​മാ​ണ് മ​ഴ മു​ട​ക്കു​ന്ന​തെ​ങ്കി​ല്‍ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​മാ​കും റി​സ​ര്‍വ് ദി​ന​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ക. മ​ത്സ​രം കാ​ണാ​നു​ള്ള ടി​ക്ക​റ്റു​ക​ള്‍ തി​ങ്ക​ളാ​ഴ്ച​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​രാ​ധ​ക​രോ​ട് എ​സി​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ ഭീ​ഷ​ണി മൂ​ലം സൂ​പ്പ​ര്‍ ഫോ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ കൊ​ളം​ബോ​യി​ല്‍ നി​ന്ന് ഹ​മ്പ​ന്‍ ടോ​ട്ട​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യം ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി​യി​രു​ന്നു. ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ന​ട​ക്കു​ന്ന ഞാ​യ​റാ​ഴ്ച കൊ​ളം​ബോ​യി​ല്‍ 90 ശ​ത​മാ​നം മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം മ​ഴ​മൂ​ലം ഫ​ല​മി​ല്ലാ​തെ ഉ​പേ​ക്ഷി​ച്ച​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ പാ​ക് പേ​സ​ര്‍മാ​ര്‍ക്ക് മു​ന്നി​ല്‍ ഇ​ന്ത്യ​ന്‍ 66 റ​ണ്‍സി​ന് നാ​ലു വി​ക്ക​റ്റ് ന​ഷ്ട​മാ​യി ഇ​ന്ത്യ​ന്‍ മു​ന്‍നി​ര പ​ത​റി​യി​രു​ന്നു. പി​ന്നീ​ട് ഇ​ഷാ​ന്‍ കി​ഷ​ന്‍റെ​യും ഹാ​ര്‍ദ്ദി​ക് പാ​ണ്ഡ്യ​യു​ടെ​യും പ്ര​ത്യാ​ക്ര​മ​ണ​മാ​ണ് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ദ്യ ഏ​ഴോ​വ​റി​നു​ള്ളി​ല്‍ ത​ന്നെ രോ​ഹി​ത് ശ​ര്‍മ​യെ​യും വി​രാ​ട് കോ​ലി​യെ​യും പു​റ​ത്താ​ക്കി​യ ഇ​ടം കൈ​യ​ന്‍ പേ​സ​ര്‍ ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യാ​ണ് ഇ​ന്ത്യ​യെ സ​മ്മ​ര്‍ദ്ദ​ത്തി​ലാ​ക്കി​യ​ത്.

പാ​ണ്ഡ്യ​യും കി​ഷ​നും ചേ​ര്‍ന്ന് കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സി​നു ശേ​ഷം വീ​ണ്ടും മ​ഴ തി​മി​ര്‍ത്ത് പെ​യ്ത​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. സൂ​പ്പ​ര്‍ ഫോ​റി​ല്‍ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യാ​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലാ​യി​രി​ക്കും ഫൈ​ന​ല്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com