ഏഷ്യാകപ്പും ലോകകപ്പും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം

മത്സരങ്ങൾ ജിയോ സിനിമ സൗജന്യമായി സ്ട്രീം ചെയ്യാൻ തുടങ്ങിയതോടെ ഹോട്ട്സ്റ്റാറിന് ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമായിരുന്നു
Asia Cup trophy
Asia Cup trophy

മുംബൈ: ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റും ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പും ഡിസ്നി ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം. മൊബൈര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സൗജന്യ സ്ട്രീമിംഗ് ലഭ്യമാകുക.

ജിയോ സിനിമ മത്സരങ്ങള്‍ സൗജന്യമായി സ്ട്രീം ചെയ്യാന്‍ തുടങ്ങിയതോടെ ഹോട്ട്സ്റ്റാറിനെ ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നീക്കം.

കഴിഞ്ഞ ഐപിഎല്ലില്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം വന്‍തുകയ്ക്ക് സ്വന്തമാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടസ്ഥതതയിലുള്ള വയാകോം മത്സരങ്ങൾ മുഴുവന്‍ സൗജന്യമായി ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്താണ് കാഴ്ചക്കാരെ സ്വന്തമാക്കിയത്.

ഐപിഎല്‍ സംപ്രേഷണവകാശം നഷ്ടമായതിനൊപ്പം കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവില്‍ ഡിസ്നി ഹോട്ട്സ്റ്റാറിന് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്‍ സ്ട്രീമിംഗ് നഷ്ടമാതിനൊപ്പം എച്ച്ബിഒ കണ്ടന്‍റുകളും എടുത്തു മാറ്റിയത് വരിക്കാരെ നഷ്ടമാകാന്‍ കാരണമായി.

കഴിഞ്ഞ ഐ പി എല്‍ സീസണ്‍ മുതലാണ് ബിസിസിഐ ടെലിവിഷന്‍ സംപ്രേഷണവകാശവും ഡിജിറ്റല്‍ സംപ്രേഷണവകാശവും വെവ്വേറെയായി ലേലത്തില്‍ വച്ചു തുടങ്ങിയത്. 2023-2027 സീസണിലെ ഡിജിറ്റല്‍ സംപ്രേഷണവകാശം വയാകോം 23758 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്ക് ഡിസ്നി നിലനിര്‍ത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com