ബാങ്കോക്കിൽ ട്രാ​ക്കു​ണ​രു​ന്നു: ഏ​ഷ്യ​ന്‍ അ​ത്‌ലറ്റി​ക്സ് ചാം​പ്യ​ന്‍ഷി​പ്പി​ന് ഇ​ന്നു തു​ട​ക്കം

ഇ​ന്ത്യ​യി​ല്‍നി​ന്ന് 54 അം​ഗ സം​ഘ​മാ​ണ് ബാ​ങ്കോ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്
ചാംപ്യ‌ൻഷിപ്പ് നടക്കുന്ന ബാങ്കോക്ക് നാഷണൽ സ്റ്റേഡിയം
ചാംപ്യ‌ൻഷിപ്പ് നടക്കുന്ന ബാങ്കോക്ക് നാഷണൽ സ്റ്റേഡിയം
Updated on

ബാ​ങ്കോ​ക്ക്: 24-ാമ​ത് ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് ചാം​പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ന് ബാ​ങ്കോ​ക്കി​ല്‍ തു​ട​ക്കം. 16 വ​രെ ന​ട​ക്കു​ന്ന ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 42 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 45 ഇ​ന​ങ്ങ​ള​ഇ​ലാ​യി അ​ഞ്ഞൂ​റി​ലേ​റെ അ​ത്ല​റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ല്‍നി​ന്ന് 54 അം​ഗ സം​ഘ​മാ​ണ് ബാ​ങ്കോ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ദോ​ഹ​യി​ല്‍ 2019ല്‍ ​ന​ട​ന്ന 23-ാമ​ത് മീ​റ്റി​ല്‍ 38 പേ​രെ അ​ണി​നി​ര​ത്തി​യ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത് ര​ണ്ടു സ്വ​ര്‍ണ​വും ഏ​ഴു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി​രു​ന്നു.

ചൈ​ന​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി ബ​ഹ്റൈ​ന്‍ ഒ​ന്നാ​മ​തും ജ​പ്പാ​ന്‍ മൂ​ന്നാ​മ​തു​മാ​യി​രു​ന്നു. ഉ​സ്ബെ​ക്കി​സ്ഥാ​ന്‍ നാ​ലാ​മ​തെ​ത്തി​യ​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. ഇ​ത്ത​വ​ണ മെ​ഡ​ല്‍ വേ​ട്ട​യി​ല്‍ മു​ന്നി​ലെ​ത്താ​ന്‍ സാ​ധ്യ​ത ചൈ​ന​യ്ക്കു ത​ന്നെ​യാ​ണ്. ബ​ഹ്റൈ​നും ഖ​ത്ത​റും ഇ​ത്ത​വ​ണ മി​ക​ച്ച സ്ക്വാ​ഡി​നെ ഇ​റ​ക്കും.

ആ​തി​ഥേ​യ ടീ​മി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പ്രി​ന്‍റ​ര്‍ എ​ന്നു പേ​രെ​ടു​ത്ത പു​രു​പോ​ള്‍ ബൂ​ണ്‍സ​ണ്‍ ഈ ​മേ​ള​യു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ്. നി​ല​വി​ല്‍ അ​ണ്ട​ര്‍ 20 വി​ഭാ​ഗ​ത്തി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​ര​നാ​ണ് പു​രു​പു​ള്‍. പു​രു​പു​ള്ളി​നു ക​ന​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ ഇ​ന്തോ​നേ​ഷ്യ​ന്‍ അ​ത്ല​റ്റ് ലാ​ലു മു​ഹ​മ്മ​ദ് സോ​ഹ്റി​യു​മു​ണ്ട്. മ​ധ്യ​ദൂ​ര ഓ​ട്ട​ക്കാ​ര​ന്‍ ജ​പ്പാ​ന്‍റെ ട​ണ​ക ന​സോ​മി, ഇ​ന്ത്യ​യു​ടെ ലോ​ങ് ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ത്ത​വ​ണ ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്നു ക​രു​തു​ന്ന അ​ത്ല​റ്റു​ക​ള്‍.

അ​തി​നി​ടെ, ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി ജാ​വ​ലി​ന്‍ ത്രോ ​താ​രം രോ​ഹി​ത് യാ​ദ​വി​ന്‍റെ​യും ട്രി​പ്പി​ള്‍ ജി​പി​ലെ മെ​ജ​ല്‍ പ്ര​തീ​ക്ഷ​യാ​യ പ്ര​വീ​ണ്‍ ചി​ത്ര​വേ​ലി​ന്‍റെ​യും പ​രു​ക്ക്. ഇ​രു​വ​രും ഇ​പ്പോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍നി​ന്നു പി​ന്മാ​റി​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഇ​രു​വ​രും ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ടാ​യി​രു​ന്നു. പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍ ഈ ​സീ​സ​ണി​ല്‍ 17 മീ​റ്റ​റി​ലേ​റെ ക​ണ്ടെ​ത്തി​യി​രു​ന്നു. രോ​ഹി​ത് യാ​ദ​വാ​ക​ട്ടെ, 81 മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ മൂ​ന്നു ത​വ​ണ ക​ണ്ടെ​ത്തി​യ​താ​ര​വു​മാ​ണ്. ഇ​ന്‍റ​ര്‍ സ്റ്റേ​റ്റ് അ​ത്ല​റ്റി​ക്സി​ല്‍ 83,28 മീ​റ്റ​ര്‍ താ​ണ്ടാ​ന്‍ രോ​ഹി​തി​നാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ഇ​രു​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. നീ​ര​ജ് ചോ​പ്ര, അ​വി​നാ​ഷ് സാ​ബ്ലെ എ​ന്നി​വ​ര്‍ വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​നാ​യ​തി​നാ​ല്‍ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് എ​എ​ഫ്ഐ അ​റി​യി​ച്ചി​രു​ന്നു.

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ഒ​രു​ക്കം

ഈ ​വ​ര്‍ഷം ത​ന്നെ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ​യും ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ളു​ടെ പു​രോ​ഗ​തി നി​ശ്ച​യി​ക്കു​ന്ന മീ​റ്റാ​കും ഇ​ത്. ഏ​റെ നാ​ളാ​യി അ​ത്ല​റ്റി​ക്സി​ല്‍ ഇ​ന്ത്യ വ​ള​രെ​യേ​റെ മു​ന്നേ​റു​ന്നു​വെ​ന്ന​തി​നാ​ല്‍ത്ത​ന്നെ ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ല്‍ റാ​ങ്കി​ങ് പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​വും ഇ​ന്ത്യ​ന്‍ അ​ത്ല​റ്റു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഇ​ന്ത്യ​യു​ടെ ലോ​ങ് ജം​പ് പ്ര​തീ​ക്ഷ​യാ​യ ഷൈ​ലി സി​ങ് ലോ​ക​ചാം​പ്യ​ന്‍ഷി​പ്പ് റാ​ങ്കി​ങ്ങി​ല്‍ 31-ാമ​താ​ണ്. 36 പേ​ര്‍ക്കാ​ണ് യോ​ഗ്യ​ത നേ​ടാ​നാ​കു​ന്ന​ത്. നി​ല​വി​ല്‍ യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ലും ഇ​വി​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ല്‍ റാ​ങ്കി​ങ്ങി​ലും മു​ന്നേ​റാ​നാ​കും. ലോ​ക​ചാം​പ്യ​ന്‍ഷി​പ്പ് ഓ​ഗ​സ്റ്റ് 19 മു​ത​ല്‍ 27 വ​രെ​യും ഏ​ഷ്യ​ന്‍ ഗെ​യിം​സ് സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ടു​വ​രെ​യു​മാ​ണ്.

ഇ​ന്ന് ആ​റ് ഫൈ​ന​ലു​ക​ള്‍

ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് ആ​റ് ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യു​ണ്ട്. വ​നി​ത​ക​ളു​ടെ ജാ​വ​ലി​ന്‍ ത്രോ ​ഫൈ​ന​ലാ​ണ് ആ​ദ്യ​ത്തേ​ത് ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ന്നു റാ​ണി മ​ത്സ​രി​ക്കും.

4.10ന് ​വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ ലി​ലി ദാ​സാ​ണ് ഇ​റ​ങ്ങു​ന്ന​ത്. 4.15ന് ​വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​രും മ​ത്സ​രി​ക്കു​ന്നി​ല്ല. പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലെ 4-100 മീ​റ്റ​ര്‍ റി​ലേ ഫൈ​ന​ല്‍ ഇ​ന്നു ന​ട​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഇ​രു​വി​ഭാ​ഗ​ത്തി​ലു​മി​റ​ങ്ങും.

പു​രു​ഷ​ന്മാ​രു​ടെ 10000 മീ​റ്റ​റി​ല്‍ അ​ഭി​ഷേ​ക് പാ​ലും ഗു​ല്‍വീ​ര്‍ സി​ങ്ങും മ​ത്സ​രി​ക്കും.

ഹനുമാൻ ഭാഗ്യചിഹ്നം

ബാ​ങ്കോ​ക്ക്: 2023 ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഭാ​ഗ്യ​ചി​ഹ്നം ഹ​നു​മാ​ന്‍. താ​യ് ഹ​നു​മാ​ന്‍റെ ചി​ത്ര​മാ​ണ് ഭാ​ഗ്യ​ചി​ഹ്ന​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ' ഭ​ഗ​വാ​ന്‍ ശ്രീ​രാ​മ​നെ സേ​വി​ക്കു​ന്ന​തി​നാ​യി ഹ​നു​മാ​ന്‍ ത​ന്‍റെ ശ​ക്തി​യും ധൈ​ര്യ​വും അ​റി​വു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചു. ഹ​നു​മാ​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​വി​ശേ​ഷ​ത​ക​ള്‍ ധൈ​ര്യ​വും അ​ര്‍പ്പ​ണ​മ​നോ​ഭാ​വ​വു​മാ​ണ്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹ​നു​മാ​നെ ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​മാ​ക്കി​യ​ത്'- ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ കു​റി​ച്ചു.

ഹ​നു​മാ​നെ​പ്പോ​ലെ ആ​ത്മ​സ​മ​ര്‍പ്പ​ണ​വും ധൈ​ര്യ​വും ശ​ക്തി​യു​മെ​ല്ലാം കാ​യി​ക താ​ര​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com