ഏ​ഷ്യ​യു​ടെ കി​രീ​ട​ധാ​ര​ണത്തിന് ഇനി മണിക്കൂറുകൾ

24 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 1.48 കോ​ടി ഡോ​ള​ര്‍ (123 കോ​ടി രൂ​പ) രൂ​പ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​കെ സ​മ്മാ​ന​ത്തു​ക
ഏ​ഷ്യ​യു​ടെ കി​രീ​ട​ധാ​ര​ണത്തിന് ഇനി മണിക്കൂറുകൾ

ദോ​ഹ: ഏ​ഷ്യ​ന്‍ ക​പ്പ് ഫു​ട്ബാ​ള്‍ ഫൈ​ന​ല്‍ ഇ​ന്ന് പ്ര​ശ​സ്ത​മാ​യ ലു​സൈ​ല്‍ സ്റ്റേ​ഡി​യ​ത്തി​നി​റ​ങ്ങും. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ​തി​രേ ടൂ​ര്‍ണ​മെ​ന്‍റി​ലെ ക​റു​ത്ത​കു​തി​ര​ക​ളാ​യ ജോ​ര്‍ദാ​നാ​ണ് ക​ളി​ക്കു​ന്ന​ത്. രാ​ത്രി ഒ​മ്പ​തി​നാ​ണ് മ​ത്സ​രം. ചാ​മ്പ്യ​ന്മാ​ര്‍ മു​ത​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​ല്‍ ഒ​രാ​ളാ​യി പു​റ​ത്താ​യ ഇ​ന്ത്യ​ക്കു​വ​രെ കോ​ടി​ക​ള്‍ സ​മ്മാ​ന​മു​ണ്ട്. 24 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 1.48 കോ​ടി ഡോ​ള​ര്‍ (123 കോ​ടി രൂ​പ) രൂ​പ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ആ​കെ സ​മ്മാ​ന​ത്തു​ക.

2019ല്‍ ​യു.​എ.​ഇ വേ​ദി​യാ​യ ഏ​ഷ്യ​ന്‍ ക​പ്പി​ന്‍റെ അ​തേ സ​മ്മാ​ന​ത്തു​ക ത​ന്നെ​യാ​ണി​ത്.കി​രീ​ട​മ​ണി​യു​ന്ന​വ​ര്‍ക്ക് 41 കോ​ടി​യോ​ളം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. റ​ണ്ണേ​ഴ്സ് അ​പ്പി​നെ കാ​ത്തി​രി​ക്കു​ന്ന​ത് 25 കോ​ടി​യോ​ളം രൂ​പ​യാ​ണ്. സെ​മി ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്ക് 8.3 കോ​ടി​യും ല​ഭി​ക്കും. ഗ്രൂ​പ് റൗ​ണ്ട് ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ള്‍ക്കു​മു​ണ്ട് പാ​രി​തോ​ഷി​കം. ഒ​രു ക​ളി ജ​യി​ക്കു​ക​യോ, ഗോ​ള​ടി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ന്‍ ടീ​മി​നു​മു​ണ്ട് ഏ​ഷ്യ​ന്‍ ക​പ്പി​ല്‍നി​ന്നും 1.66 കോ​ടി രൂ​പ പ്ര​തി​ഫ​ലം. ഏ​ഷ്യ​ന്‍ ക​പ്പി​നൊ​പ്പം ന​ട​ക്കു​ന്ന ആ​ഫ്രി​ക്ക​ന്‍ നാ​ഷ​ന്‍സ് ക​പ്പി​ന് ഇ​ത്ത​വ​ണ 70 ല​ക്ഷം ഡോ​ള​റാ​ണ് ജേ​താ​ക്ക​ള്‍ക്ക് ല​ഭി​ക്കു​ന്ന​ത്.

Trending

No stories found.

Latest News

No stories found.