asian games
asian games

മിക്‌സഡ് ടീം എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് 'വെള്ളി'ത്തിളക്കം: 34-ാം മെഡല്‍

ഇന്ത്യയുടെ 14 പോയിന്‍റുകൾക്ക് എതിരേ ചൈന 16 പോയിന്‍റുമായി സ്വർണം ഉറപ്പിക്കുകയായിരുന്നു
Published on

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്, ദിവ്യ സുബ്ബരാജു സഖ്യത്തിന് വെള്ളി. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് മെഡൽ സ്വന്തമാക്കിയത്. ഈയിനത്തില്‍ ചൈനയ്ക്കാണ് സ്വർണം.

ഇന്ത്യയുടെ 14 പോയിന്‍റുകൾക്ക് ചൈന 16 പോയിന്‍റുമായി സ്വർണം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൻ്റെ തുടക്കത്തിൽ നടത്തിയ മുന്നേറ്റം തുടരാനാവാതിരുന്നതാണ് ചൈനയുടെ പോയിന്‍റ് ഉയർച്ചയ്ക്ക് കാരണമായത്.

ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. നിലവില്‍ എട്ട് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 34 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

logo
Metro Vaartha
www.metrovaartha.com