ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്
asian games india's first medal in shooting

വിദർശ വിനോദ്

Updated on

നഗോയ: 20ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കി. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. മലയാളി താരം വിദർശ വിനോദ്, എളവേണിൽ വാളറിവൻ, സോനം മസ്കർ എന്നിവരടങ്ങിയ ടീമിനാണ് നേട്ടം. ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ വെങ്കലം സ്വന്തമാക്കി.

ഏഷ്യൻ ഗെയിംസിന്‍റെ ഒന്നാം ദിനത്തിൽ വിവിധ ഇനങ്ങളിലായി ഇന്ത്യയുടെ മെഡൽ പോരാട്ടങ്ങൾക്ക് തുടക്കമായി. മിക്സഡ് മാർഷ്യൽ ആർട്സിൽ സുചിക ക്വാർട്ടർ ഫൈനലിൽ ചരിത്രപരമായ വിജയം കാഴ്ചവെച്ച് സെമി ഫൈനലിൽ കയറി. മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ പ്രതീക്ഷയാണ്. കൂടാതെ ഇന്ത്യൻ വനിത ഹോക്കി ടീം ആദ്യ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 19-0ന് തകർത്തു.

വുഷു പുരുഷന്മാരുടെ വാങ്ഖുവാൻ മത്സരത്തിൽ ഇന്ത്യയുടെ സൂരജ് സിങ്ങിന് 11ാം സ്ഥാനം നേടാനായുള്ളൂ. ടെക്‌ബോൾ വനിതാ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ക്വിംസി ജോക്വിം ഡിസൂസ ജപ്പാന്റെ യുയിന സകാമോട്ടോയോട് ആദ്യ സെറ്റിൽ (11-12) പരാജയപ്പെട്ട് മെഡൽ അവസരം നഷ്ടപ്പെടുത്തി. മിക്‌സഡ് ഡബിൾസിൽ ക്വിംസി ജോക്വിം ഡിസൂസയും മുഹമ്മദ് അനസ് ഇമ്രാൻ ബെഗും വെങ്കലത്തിനായി മത്സരിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com