നെയ്മറിന്‍റെ കാമുകിയെയും പിഞ്ചുകുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം

സായുധസംഘം വീട് കൊള്ളയടിച്ചു
neymar jr
neymar jr
Updated on

സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറിൻ്റെ ഒരു മാസം പ്രായമായ കുഞ്ഞിനെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബ്രൂണയുടെ സാവോപോളോയിലെ വീട്ടിൽ വച്ചാണ് മൂന്നു പേരടങ്ങുന്ന ആയുധധാരികളായ അക്രമി സംഘം ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തത്.

ആക്രമികള്‍ വീട്ടിലെത്തിയ സമയത്ത് ബ്രൂണയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബ്രൂണയും കുഞ്ഞും വീട്ടിലില്ലാതിരുന്നത് ഭാഗ്യമായി. അക്രമികള്‍ മാതാപിതാക്കളെ ബന്ദികളാക്കി കുഞ്ഞിനെ അന്വേഷിച്ചെങ്കിലും ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ ഇവർ വീട് കൊള്ളയടിച്ച് കടന്നുകളഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

നെയ്മറുടെ വീടിന് അകത്തേക്ക് അക്രമികള്‍ പോവുന്നതുകണ്ട സമീപവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ 20കാരനായ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പ്രസ്‌താവനയിൽ പറയുന്നു.

അറസ്റ്റിലായ 20കാരൻ ബ്രൂണയുടെ കുടുംബം താമസിക്കുന്ന അതേ ബിൽഡിങ്ങിലാണ് താമസിക്കുന്നത്. ഇയാള്‍ വഴിയാണ് മറ്റ് രണ്ട് അക്രമികളും വീട്ടില്‍ എത്തിയതെന്നാണ് സൂചന. വീട്ടിലെത്തിയ ഉടനെ ബ്രൂണയെയും കുഞ്ഞിനെയുമാണ് അക്രമികള്‍ അന്വേഷിച്ചത്. ഇവര്‍ സ്ഥലത്തില്ലെന്ന് കണ്ടതോടെ വീട്ടിലുണ്ടായിരുന്ന പേഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ അക്രമി സംഘം കൊണ്ടുപോയിട്ടുണ്ടെന്നും

മോഷണ വസ്‌തുക്കൾ കണ്ടുകിട്ടിയുണ്ടെന്നും സാവോപോളോ പൊലീസ് പറഞ്ഞു. എത്രെയും പെട്ടെന്ന് ബാക്കി ആക്രമികളെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

സൗദി ക്ലബ്ബായ അല്‍ ഹിലാലിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കിലായ നെയ്മർ ജൂനിയർ ശസ്ത്രക്രീയ കഴിഞ്ഞതിന് ശേഷം സ്വന്തം വീട്ടിൽ വിശ്രമിക്കുകയാണ്. കഴിഞ്ഞ മാസമാണ് നെയ്മറിനും ബ്രൂണക്കും കുഞ്ഞ് പിറന്നത്. താരം കുഞ്ഞിൻ്റെയും ബ്രൂണയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com