ഓസീസിന് റെക്കോഡ്

ഐ​സി​സി​യു​ടെ എ​ല്ലാ കി​രീ​ട​വും നേ​ടു​ന്ന ആ​ദ്യ ടീം ​എ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​ന്ന​ല​ത്തെ കി​രീ​ട നേ​ട്ട​ത്തോ​ടെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.
ഓസീസിന് റെക്കോഡ്
Updated on

ഓ​വ​ല്‍: ലോ​ക ക്രി​ക്ക​റ്റി​ല്‍ ഐ​സി​സി​യു​ടെ എ​ല്ലാ കി​രീ​ട​വും നേ​ടു​ന്ന ആ​ദ്യ ടീം ​എ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​ന്ന​ല​ത്തെ കി​രീ​ട നേ​​ട്ട​ത്തോ​ടെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. 1987ലും 1999​ലും 2003ലും 2007​ലും 2015ലും ​ഏ​ക​ദി​ന ലോ​ക​ക​പ്പു​ക​ള്‍ നേ​ടി​യി​രു​ന്നു ഓ​സീ​സ്. 2006, 2009 വ​ര്‍ഷ​ങ്ങ​ളി​ല്‍ ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യും ഷോ​ക്കേ​സി​ല്‍ എ​ത്തി​ച്ചു. 2021ല്‍ ​ട്വ​ന്റി 20 ലോ​ക​ക​പ്പ് നേ​ടി​യ ക​ങ്കാ​രു​ക്ക​ള്‍ 2023ലെ ​ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് കി​രീ​ട​വും സ്വ​ന്ത​മാ​ക്കി ഐ​സി​സി​യു​ടെ എ​ല്ലാ ക​പ്പു​ക​ളും നാ​ട്ടി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം ടീം ​ഇ​ന്ത്യ​ക്ക് 2013ന് ​ശേ​ഷം ഒ​രു ഐ​സി​സി കി​രീ​ടം പോ​ലു​മി​ല്ല. ര​ണ്ട് ഫൈ​ന​ല്‍ ക​ളി​ച്ചി​ട്ടും ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് കി​രീ​ടം എ​ന്ന സു​വ​ര്‍ണ നേ​ട്ടം ഇ​ന്ത്യ​ക്ക് കി​ട്ടാ​ക്ക​നി​യാ​യി നി​ല്‍ക്കു​ന്നു. ഏ​ക​ദി​ന, ട്വ​ന്റി 20 ലോ​ക​ക​പ്പു​ക​ളും ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യും ഉ​ള്‍പ്പെ​ടു​ന്ന മ​റ്റെ​ല്ലാ ഐ​സി​സി കി​രീ​ട​ങ്ങ​ളും ടീം ​ഇ​ന്ത്യ​ക്കു​ണ്ട്. ഏ​ത്സ​മ​യം, 10 വ​ര്‍ഷം നീ​ണ്ട ഐ​സി​സി ട്രോ​ഫി വ​ര​ള്‍ച്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഓ​വ​ലി​ല്‍ ടീം ​ഇ​ന്ത്യ​ക്കാ​യി​ല്ല.

തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലും ടീം ​ഇ​ന്ത്യ നാ​ണം​കെ​ട്ട തോ​ല്‍വി ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ വി​രാ​ട് കോ​ലി​യു​ടെ ക്യാ​പ്റ്റ​ന്‍സി​യി​ല്‍ ന്യൂ​സി​ല​ന്‍ഡി​നോ​ട് ആ​ണെ​ങ്കി​ല്‍ ഇ​ത്ത​വ​ണ രോ​ഹി​ത് ശ​ര്‍മ്മ​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ പ​രാ​ജ​യം ഓ​സ്ട്രേ​ലി​യ​യോ​ട് എ​ന്നൊ​രു വ്യ​ത്യാ​സം മാ​ത്രം. ക്യാ​പ്റ്റ​നാ​യി കോ​ലി​ക്ക് സാ​ധി​ക്കാ​തെ പോ​യ ഐ​സി​സി കി​രീ​ടം ഹി​റ്റ്മാ​നും കി​ട്ടാ​ക്ക​നി​യാ​യി തു​ട​രു​ന്നു. എ​ന്നാ​ല്‍ ഇ​തേ​സ​മ​യം വ​മ്പ​ന്‍ റെ​ക്കോ​ര്‍ഡാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് ടീം ​സ്വ​ന്ത​മാ​ക്കി​യ​ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com