വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് തോൽവി

ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ അവസാനമത്സരം നിർണായകമാണ്
വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് തോൽവി
Updated on

വിശാഖപട്ടണം: വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 118 റൺസിന്‍റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ പതിനൊന്ന് ഓവറിൽ ഓസ്ട്രേലിയ മറികടന്നു. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ അവസാനമത്സരം നിർണായകമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26 ഓവറിൽ 117 റൺസ് നേടി ഓൾ ഔട്ടാവുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. മിച്ചൽ സ്റ്റാർക്കാണ് ആദ്യ നാലു വിക്കറ്റുകളും നേടിയത്. ഇതോടെ കളി ഓസ്ട്രേലിയക്ക് അനുകൂലമായി. 35 പന്തിൽ നിന്നും 31 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഒരു ഘട്ടത്തിലും ഓസ്ട്രേലിയൻ ബാറ്റിങ്ങിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്കായില്ല. ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡും മിച്ചൽ മാർഷും അഞ്ച് ഓവർ പിന്നിടുമ്പോഴേക്കും സ്കോർ 50 കടത്തി. ഇരുവരും അർധശതകം നേടി. 39 ഓവർ ബാക്കി നിൽക്കെ പതിനൊന്നാം ഓവറിൽ ഓസ്ട്രേലിയ അനായാസം വിജയറൺ നേടുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com