രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കം പാളി ഓ​സീ​സ്: 4 വിക്കറ്റ് നഷ്‌ടത്തിൽ 296 റണ്‍സിൻ്റെ ലീഡ്

13 റൺസെടുത്ത ഉസ്മാൻ ഖവാജ, ഒരു റണ്ണെടുത്ത ഡേവിഡ് വാർണർ 34 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 18 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് പുറത്തായത്
രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കം പാളി ഓ​സീ​സ്: 4 വിക്കറ്റ് നഷ്‌ടത്തിൽ 296 റണ്‍സിൻ്റെ ലീഡ്

ല​ണ്ട​ന്‍: ഐ​സി​സി ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ ക​ളം പി​ടി​ച്ചു. ഒ​ന്നാം ഇ​ന്നി​ങ്‌​സി​ല്‍ 173 റ​ണ്‍സ് ലീ​ഡ് നേ​ടി​യ ഓ​സീ​സ് രണ്ടാം ഇന്നിങ്സിൽ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്‌ടത്തിൽ 296 റണ്‍സിൻ്റെ ലീഡ്.

13 റൺസെടുത്ത ഉസ്മാൻ ഖവാജ, ഒരു റണ്ണെടുത്ത ഡേവിഡ് വാർണർ 34 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 18 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും രവീന്ദ്ര ജഡേജയ്ക്ക് 2 വിക്കറ്റും ലഭിച്ചു. ലാബുഷെയ്നും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ.

നേ​ര​ത്തെ കെ​ന്നിം​ഗ്ട​ണ്‍ ഓ​വ​ലി​ല്‍ ഓ​സീ​സി​ന്‍റെ 469 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ വെ​റും 296 റ​ണ്‍സി​ന് പു​റ​ത്താ​യി. അ​ജി​ന്‍ ര​ഹാ​നെ (89), ഷാ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍ (51), ര​വീ​ന്ദ്ര ജ​ഡേ​ജ (48) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യെ വ​ലി​യ നാ​ണ​ക്കേ​ടി​ല്‍നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. ഓ​സീ​സി​നാ​യി നാ​യ​ക​ന്‍ പാ​റ്റ് ക​മ്മി​ന്‍സ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ജി​ന്‍ക്യ ര​ഹാ​നെ (129 പ​ന്തി​ല്‍ 89), ഷാ​ര്‍ദൂ​ല്‍ ഠാ​ക്കൂ​ര്‍ (109 പ​ന്തി​ല്‍ 51) എ​ന്നി​വ​ര്‍ ചേ​ര്‍ന്നു ന​ട​ത്തി​യ ചെ​റു​ത്തു​നി​ല്‍പ്പാ​ണ് ഫോ​ളോ ഓ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍ന്ന് 109 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്തു. ഇ​താ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ലെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടും. ജ​ഡേ​ജ ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റ് വീ​ശി​യ​തോ​ടെ ഇ​ന്ത്യ മു​ന്നൂ​റി​ന​രി​കേ​യെ​ത്തി.

അ​ഞ്ചു​വി​ക്ക​റ്റി​ന് 151 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് വേ​ണ്ടി അ​ജി​ങ്ക്യ ര​ഹാ​നെ​യും ശ്രീ​ക​ര്‍ ഭ​ര​തും ക്രീ​സി​ലെ​ത്തി. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ത്ത​ന്നെ ശ്രീ​ക​ര്‍ ഭ​ര​തി​നെ ന​ഷ്ട​മാ​യി. മൂ​ന്നാം ദി​നം ഒ​രു​റ​ണ്‍ പോ​ലും നേ​ടാ​നാ​കാ​തെ ഭ​ര​ത് പു​റ​ത്താ​യി. താ​ര​ത്തെ സ്‌​കോ​ട് ബോ​ള​ണ്ട് ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ 152 ന് ​ആ​റു​വി​ക്ക​റ്റ് എ​ന്ന സ്‌​കോ​റി​ലേ​ക്ക് വീ​ണു.ഭ​ര​തി​ന് പ​ക​രം ശാ​ര്‍ദൂ​ല്‍ ഠാ​ക്കു​ര്‍ ക്രീ​സി​ലെ​ത്തി​യ​തോ​ടെ ഇ​ന്ത്യ ഉ​ണ​ര്‍ന്നു. ശാ​ര്‍ദൂ​ലി​നെ കൂ​ട്ടു​പി​ടി​ച്ച് ര​ഹാ​നെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

വൈ​കാ​തെ താ​രം അ​ര്‍ധ​സെ​ഞ്ചു​റി നേ​ടു​ക​യും ചെ​യ്തു. ശാ​ര്‍ദൂ​ലും പ്ര​തി​രോ​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 200 ക​ട​ന്നു.​ര​ഹാ​നെ​യു​ടെ മി​ന്നു​ന്ന ഷോ​ട്ടു​ക​ള്‍ ഓ​സീ​സ് ബൗ​ള​ര്‍മാ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തി. ഓ​സീ​സ് ബൗ​ള​ര്‍മാ​രു​ടെ തീ​തു​പ്പു​ന്ന പ​ന്തു​ക​ളെ ശാ​ര്‍ദൂ​ലും ര​ഹാ​നെ​യും കൂ​സ​ലി​ല്ലാ​തെ നേ​രി​ട്ടു. 60-ാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ ഇ​രു​വ​രും സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍ത്തി.

ഇ​തോ​ടെ ഇ​ന്ത്യ മ​ത്സ​ര​ത്തി​ലാ​ദ്യ​മാ​യി ബാ​റ്റി​ങ്ങി​ല്‍ ഫോ​മി​ലേ​ക്കു​യ​ര്‍ന്നു. ഒ​പ്പം ടീം ​സ്‌​കോ​ര്‍ 250 ക​ട​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും ന​നി​ന്നാ​ല്‍ ഇ​ന്ത്യ​ക്ക് ലീ​ഡ് നേ​ടാ​നാ​കു​മെ​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു അ​പ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്..ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ള്‍ ഇ​ന്ത്യ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 260 റ​ണ്‍സ് എ​ന്ന ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞു. നാ​യ​ക​ന്‍ പാ​റ്റ് ക​മ്മി​ന്‍സി​ന്‍റെ പ​ന്തി​ല്‍ ര​ഹാ​നെ ഗ്രീ​നി​ന് ക്യാ​ച്ച് ന​ല്‍കി മ​ട​ങ്ങി. അ​വി​ശ്വ​സ​നീ​യ ക്യാ​ച്ചി​ലൂ​ടെ​യാ​ണ് ഗ്രീ​ന്‍ ര​ഹാ​നെ​യെ പു​റ​ത്താ​ക്കി​യ​ത്. 129 പ​ന്തു​ക​ള്‍ നേ​രി​ട്ട ര​ഹാ​നെ 11 ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ 89 റ​ണ്‍സെ​ടു​ത്താ​ണ് ക്രീ​സ് വി​ട്ട​ത്. ശാ​ര്‍ദൂ​ലി​നൊ​പ്പം ഏ​ഴാം വി​ക്ക​റ്റി​ല്‍ 109 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍ത്താ​നും താ​ര​ത്തി​ന് സാ​ധി​ച്ചു.ര​ഹാ​നെ​യ്ക്ക് പ​ക​രം വ​ന്ന ഉ​മേ​ഷ് യാ​ദ​വ് (5) ക​മ്മി​ന്‍സ് ഉ​മേ​ഷി​നെ ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കു​ക​യി​രു​ന്നു.

പി​ന്നീ​ട് ഷ​മി​യെ കൂ​ട്ടു​പി​ടി​ച്ച് ശാ​ര്‍ദൂ​ല്‍ സ്‌​കോ​ര്‍ ഉ​യ​ര്‍ത്തി. വൈ​കാ​തെ താ​രം അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി. താ​ര​ത്തി​ന്‍റെ നാ​ലാം ടെ​സ്റ്റ് അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണി​ത്. എ​ന്നാ​ല്‍, അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ ശാ​ര്‍ദൂ​ലി​നെ കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ പു​റ​ത്താ​ക്കി. കൂ​റ്റ​ന​ടി​ക്ക് ശ്ര​മി​ച്ച ശാ​ര്‍ദൂ​ലി​ന്‍റെ ബാ​റ്റി​ലു​ര​സി​യ പ​ന്ത് വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ല​ക്സ് ക്യാ​രി കൈ​ക്ക​ലാ​ക്കി. 51 റ​ണ്‍സെ​ടു​ത്താ​ണ് ശാ​ര്‍ദൂ​ല്‍ ക്രീ​സ് വി​ട്ട​ത്.​പി​ന്നാ​ല ഷ​മി​യും പു​റ​ത്താ​യി. 13 റ​ണ്‍സെ​ടു​ത്ത ഷ​മി​യെ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് പു​റ​ത്താ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സ് അ​വ​സാ​നി​ച്ചു. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി നാ​യ​ക​ന്‍ പാ​റ്റ് ക​മ്മി​ന്‍സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്, സ്‌​കോ​ട്ട് ബോ​ള​ണ്ട്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ന​ഥാ​ന്‍ ലി​യോ​ണ്‍ ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com