ടി20 ലോകകപ്പ്: ഓസീസ് സൂപ്പർ 8 കാണാതെ പുറത്താകുമോ? സാധ‍്യതകളിങ്ങനെ

ടൂർണമെന്‍റിൽ ആകെ അയർലൻഡിനോട് മാത്രമാണ് ഓസീസിന് വിജയിക്കാൻ സാധിച്ചത്
australia t20 worldcup super 8 qualification scenario explained

ഓസ്ട്രേലിയൻ ടീം

Updated on

ന‍്യൂഡൽഹി: ടി20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയൻ ടീമിന്‍റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് നിലവിൽ ചർച്ചാവിഷയം. നേരത്തെ സിംബാബ്‌‌വെയ്ക്കെതിരായ മത്സരത്തിലും തോൽവി അറിഞ്ഞതിനാൽ ഓസീസിന് സൂപ്പർ 8ലേക്ക് പ്രവേശിക്കാൻ സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ടൂർണമെന്‍റിൽ ആകെ അയർലൻഡിനോട് മാത്രമാണ് ഓസീസിന് വിജയിക്കാൻ സാധിച്ചത്. 67 റൺസിനായിരുന്നു ഓസീസിന്‍റെ വിജയം. വരുന്ന 2 മത്സരങ്ങളിൽ സിംബാബ്‌വെ തോൽവി അറിയുകയും ഒമാനെ ഓസീസ് വലിയ മാർജിനിൽ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമാണ് ഓസീസിന് ഇനി സൂപ്പർ 8ൽ പ്രവേശിക്കാൻ സാധിക്കുക‍യുള്ളൂ.

നിലവിൽ മൂന്നു മത്സരങ്ങളിൽ നിന്നും 2 പോയിന്‍റ് നേടി ഗ്രൂപ്പ് ബി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. തൊട്ടുതാഴെ അയർലൻഡും ഒമാനുമാണുള്ളത്. മൂന്നു മത്സരത്തിലും വിജയം നേടിയ ശ്രീലങ്ക ഒന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളും വിജയിച്ച സിംബാബ്‌വെ രണ്ടാം സ്ഥാനത്തുമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com