

മൂന്നാം ആഷസ് ടെസ്റ്റിൽ നിന്ന്
അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടം. ചായസമയത്തിന് പിരിയുമ്പോൾ 194 റൺസായിരുന്നു ഓസീസ് അടിച്ചെടുത്തിരുന്നത്. അർധസെഞ്ചുറി തികച്ച് അലകസ് കാരിയും ജോസ് ഇംഗ്ലിസുമാണ് ക്രീസിൽ.
ഇംഗ്ലണ്ടിനു വേണ്ടി ജോഫ്രാ ആർച്ചർ മൂന്നും ബ്രൈഡൻ കാർസെ, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 82 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.
പതിവിന് വിപരീതമായി മധ‍്യനിരയിലാണ് ഉസ്മാൻ ഖവാജ ബാറ്റിങ്ങിനിറങ്ങിയത്. 10 ബൗണ്ടറി അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഓപ്പണർമാരായ ജേക്ക് വെതറാൾഡിനും (10) ട്രാവിസ് ഹെഡിനും (18) തിളങ്ങാൻ സാധിച്ചില്ല.
പിന്നാലെയെത്തിയ മാർനസ് ലബുഷെയ്നെ 19 റൺസെടുത്ത് പുറത്തായി. ഐപിഎൽ മിനി ലേലത്തിൽ 25.2 കോടി രൂപയ്ക്ക് കോൽക്കത്ത സ്വന്തമാക്കിയ കാമറൂൺ ഗ്രീൻ സംപൂജ‍്യനായി മടങ്ങി.കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇത്തവണ പാറ്റ് കമ്മിൻസാണ് ഓസീസിനെ നയിക്കുന്നത്. സ്റ്റീവ് സ്മിത്ത് പ്ലെയിങ് ഇലവവനിൽ ഇല്ല.