ഇംഗ്ലണ്ടിനെ പുറത്താക്കി ഓസ്ട്രേലിയ സെമി സാധ്യത വർധിപ്പിച്ചു

ഓസ്ട്രേലിയയുടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അഫ്ഗാന്‍, ബംഗ്ലാദേശ് ടീമുകളുമായാണ്
ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഓസ്ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം.
ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഓസ്ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം.

അഹമ്മദാബാദ്: ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ പുറത്താക്കി നിര്‍ണായക മത്സരം ജയിച്ച് സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്ട്രേലിയ. 33 റണ്‍സിനാണ് ഓസിസ് വിജയം. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഓസ്ട്രേലിയ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്ട്രേലിയയുടെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അഫ്ഗാന്‍, ബംഗ്ലാദേശ് ടീമുകളുമായാണ്.

286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ടായി. ബെന്‍ സ്റ്റോക്സ്, ഡേവിഡ് മാലന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഫലമുണ്ടായില്ല. മൊയീന്‍ അലി 43, ക്രിസ് വോക്സ് 32 റണ്‍സ് എടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ ഉള്‍പ്പടെ നിരാശപ്പെടുത്തി.

ആദം സാംപയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പത്ത് ഓവറില്‍ 21 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്, ഹെയ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്തതിയപ്പോള്‍ അവശേഷിച്ച വിക്കറ്റ് മാര്‍ക്കസ് സ്റ്റോയിന്‍സ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തില്‍ 49.3 ഓവറില്‍ 286 റണ്‍സിലെത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com