ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായി; മൂന്നാം ടെസ്റ്റിൽ പ്രോട്ടീസിനെതിരേ പ്രതിരോധം തീർത്ത് ഓസീസ്

ആദ‍്യ സെഷൻ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ് ഓസീസ്
Australia vs South africa 3rd test match updates

ട്രാവിസ് ഹെഡ്

Updated on: 

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോൾ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ആദ‍്യ സെഷൻ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ് ഓസീസ്. 27 റൺസുമായി മാറ്റ് റെൻഷോയും 17 റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് (41), മാർനസ് ലബുഷെയ്നെ (0) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

സ്പിന്നർ സൈമൺ ഹാർമറാണ് രണ്ടുവിക്കറ്റും വീഴ്ത്തിയത്. ഒന്നാമിന്നിങ്സിൽ ദക്ഷിണാഫ്രിക്ക അടിച്ചെടുത്ത 329 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മാറ്റ് റെൻഷോയും നൽകിയത്. വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. കഴിഞ്ഞ രണ്ടു ടെസ്റ്റ് മത്സരങ്ങളെയും അപേക്ഷിച്ച് ഇത്തവണ ഓസീസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചതെങ്കിലും അത് ദീർഘനേരം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത നിക്ക് മാഡിൻസണെ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താക്കിയാണ് ഓസീസ് മാറ്റ് റെൻഷോയെ ഓപ്പണറാക്കിയത്. ഒരുവശത്ത് കാഗിസോ റബാഡ, മാർക്കോ യാൻസൻ, ജെറാൾഡ് കോയെറ്റ്സെ എന്നിവർ അടക്കമുള്ള മികവുറ്റ ബൗളിങ് നിരയ്ക്കെതിരേ ബൗണ്ടറി പറത്തി ട്രാവിസ് മികച്ച രീതിയിൽ മുന്നേറിയപ്പോൾ മറുവശത്ത് മാറ്റ് റെൻഷോ ശ്രദ്ധയോടെയാണ് നീങ്ങിയത്.

എന്നാൽ ക‍്യാപ്റ്റൻ ടെംബ ബവുമ സ്പിന്നറെ ബൗളിങ് ആക്രമണത്തിന് വിളിച്ചപ്പോൾ ഹെഡിന് അടിതെറ്റി. സൈമൺ ഹാർമർ 84 കിലോമീറ്റർ പേസിൽ എറിഞ്ഞ ഓഫ് സ്പിൻ ഡെലിവറിയിൽ സ്ക്വയർ കട്ട് ശ്രമിക്കാൻ ശ്രമിച്ചാണ് ഹെഡ് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ മാർനസ് അതേ ഓവറിലെ അവസാന പന്തിൽ സ്ലിപ്പിൽ മാത‍്യു ബ്രിറ്റ്സ്കെയ്ക്ക് ക‍്യാച്ച് നൽകി കളം വിട്ടു.

നാലാമനായെത്തിയ കാമറൂൺ ഗ്രീൻ ബൗണ്ടറികൾ പറത്തി പ്രോട്ടീസ് ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ചു. ഇതോടെയാണ് ടീം ഭേദപ്പെട്ട സ്കോറിലെത്തിയത്. നേരത്തെ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മാർക്വസ് അക്കർമാൻ (95), എയ്ഡൻ മാർക്രം (78), റയാൻ റിക്കിൾടൺ (42), മാർക്കോ യാൻസൻ (52) എന്നിവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കംഗാരുക്കൾക്കെതിരേ 329 റൺസ് അടിച്ചെടുത്തത്. ഓസീസിനു വേണ്ടി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റും നേഥൻ ലിയോൺ രണ്ടും, ജോഷ് ഹേസൽവുഡ്, കൂപ്പർ കൊണോലി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

logo
Metro Vaartha
www.metrovaartha.com