ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഓസീസ് പേസർ

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കുകയാണെന്ന കാര‍്യം കെയ്‌ൻ റിച്ചാർഡ്സൺ വ‍്യക്തമാക്കിയത്
australian cricketer kane richardson announces retirement from professional cricket

കെയ്ൻ റിച്ചാർഡ്സൺ

Updated on

പെർത്ത്: ഓസ്ട്രേലിയൻ താരം കെയ്ൻ റിച്ചാർഡ്സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കുകയാണെന്ന കാര‍്യം താരം വ‍്യക്തമാക്കിയത്.

ബിഗ് ബാഷ് ലീഗിൽ ഫൈനൽ മത്സരത്തിൽ കെയ്ൻ റിച്ചാർഡ്സന്‍റെ സിഡ്നി സിക്സേഴ്സ് തോൽവി അറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരം ക്രിക്കറ്റ് മതിയാക്കുകയാണെന്ന കാര‍്യം അറിയിച്ചത്.

ബിഗ് ബാഷ് ലീഗ് ആരംഭിച്ചപ്പോൾ മുതൽ കളിക്കുന്ന കെയ്ൻ 15 സീസണുകളിൽ നിന്നായി 142 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബിബിഎല്ലിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് താരം.

ഓസ്ട്രേലിയക്കു വേണ്ടി 25 ഏകദിനവും 36 ടി20യും കളിച്ചിട്ടുണ്ട്. 2021 ടി20 ലോകകപ്പ് കിരീടം നേടിയ ഓസീസ് ടീമിന്‍റെ ഭാഗമായിരുന്നു കെയ്ൻ റിച്ചാർഡ്സൺ. ഐപിഎൽ ഉൾപ്പെടെ മറ്റു ലീഗുകളിലും റിച്ചാർഡ്സൺ‌ കളിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com