axar patel injury update

അക്ഷർ പട്ടേലിന്

അക്ഷർ പട്ടേലിന് പരുക്ക്; പാക്കിസ്ഥാനെതിരേ കളിക്കുമോ?

കഴിഞ്ഞ ദിവസം ഒമാനെതിരേ നടന്ന മത്സരത്തിലായിരുന്നു അക്ഷർ പട്ടേലിന് പരുക്കേറ്റത്
Published on

ദുബായ്: സെപ്റ്റംബർ 21ന് ഇന്ത‍്യ പാക്കിസ്ഥാൻ പോരാട്ടം നടക്കാനിരിക്കെ ഇന്ത‍്യൻ താരം അക്ഷർ പട്ടേലിന് പരുക്ക്. പരുക്കേറ്റതിനെത്തുടർന്ന് താരം പാക്കിസ്ഥാനെതിരേ താരം കളിക്കുമോയെന്ന കാര‍്യം സംശയത്തിലാണ്.

കഴിഞ്ഞ ദിവസം ഒമാനെതിരേ നടന്ന മത്സരത്തിലായിരുന്നു ഫീൽഡ് ചെയ്യുന്നതിനെട അക്ഷർ പട്ടേലിന്‍റെ തലയ്ക്ക് പരുക്കേറ്റത്. ക‍്യാച്ചിനു വേണ്ടിയുള്ള ശ്രമത്തിനിടയിൽ തലയിടിച്ച് വീഴുകയായിരുന്നു. എന്നാൽ ഇന്ത‍്യൻ ഫീൽഡിങ് കോച്ച് ദിലീപ് പറയുന്നത് അക്ഷറിന്‍റെ പരുക്ക് ഗുരുതരമല്ലെന്നാണ്.

അതേസമയം, ഒമാനെതിരേ മികച്ച പ്രകടനമായിരുന്നു അക്ഷർ പുറത്തെടുത്തത്. 13 പന്തിൽ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 26 റൺസാണ് താരം നേടിയത്. ഒരുപക്ഷേ അക്ഷർ കളിച്ചില്ലെങ്കിൽ ഇന്ത‍്യയ്ക്ക് വലിയ തിരിച്ചടിയായേക്കും.

logo
Metro Vaartha
www.metrovaartha.com