അസറുദ്ദീൻ വീണ്ടും ബാറ്റെടുത്തു, ആലപ്പുഴ ബീച്ചിൽ

''എന്നെ കൂടെ കളിക്കാൻ കൂട്ടാമോ'' എന്നായി അസ്ഹർ. മുൻ ഇന്ത്യൻ നായകനെതിരേ പന്തെറിയാനുള്ള അവസരം ആരാധകരും പാഴാക്കിയില്ല.
കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ ആലപ്പുഴ ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്നു.
കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ ആലപ്പുഴ ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്നു.
Updated on

ആലപ്പുഴ: കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് അസ്ഹറുദ്ദീൻ ആലപ്പുഴയിൽ എത്തിയത്. ബീച്ചിലെ ക്രിക്കറ്റ് സംഘത്തെ കണ്ടപ്പോൾ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. ക്രിക്കറ്റ് മൈതാനത്ത് ബാറ്റ് കൊണ്ട് വിസ്മയങ്ങൾ തീർത്ത അസ്ഹറുദ്ദീനെ നേരിൽ കണ്ടപ്പോൾ ആരാധകരും ആവേശഭരിതരായി.

''എന്നെ കൂടെ കളിക്കാൻ കൂട്ടാമോ'' എന്നായി അസ്ഹർ. മുൻ ഇന്ത്യൻ നായകനെതിരേ പന്തെറിയാനുള്ള അവസരം ആരാധകരും പാഴാക്കിയില്ല.

കളത്തിൽ നിന്ന് മാറി നിന്നിട്ട് വർഷങ്ങളായെങ്കിലും ഷോട്ടുകളുടെ പ്രൗഢിക്ക് യാതൊരു കുറവുമുണ്ടായില്ല. അൽപ്പനേരം ബീച്ചിൽ ക്രിക്കറ്റ് കളിക്കാൻ സമയം ചെലവഴിച്ച അസ്ഹർ ക്രിക്കറ്റ്‌ സംഘത്തിനൊപ്പം സെൽഫി എടുത്താണ് മടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com