ഒരു ക‍്യാച്ച് പോലും പിടിക്കാനറിയില്ല; ട്രോളുകളിൽ നിറഞ്ഞ് ബാബർ അസം| Video

വിഡിയോ സമൂഹമാധ‍്യമങ്ങളിൽ വൈറലായതോടെ ബാബർ ഒരു ഹാസ‍്യ കഥാപാത്രമായി മാറി
babar azam ad shoot catch drop video goes viral

ബാബർ അസം

Updated on

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ‌ ബാറ്ററും പെഷവാർ സാൽമിയുടെ ക‍്യാപ്റ്റനുമായ ബാബർ അസമിനെതിരേ വലിയ രീതിയിലുള്ള ട്രോളുകൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാവുന്നു. ഒരു പരസ‍്യത്തിനു വേണ്ടി ഒരു കിടക്ക കമ്പനി ബാബറിനെ സമീപിച്ചിരുന്നു.

കിടക്കയിലേക്ക് ചാടി അതി സാഹസികമായി ഒരു ക‍്യാച്ച് എടുക്കലായിരുന്നു ബാബറിനെ കൊണ്ട് കിടക്ക കമ്പനിയുടെ ലക്ഷ‍്യം. എന്നാൽ ബാബർ ക‍്യാച്ച് കൈവിട്ടു.

ഇതിന്‍റെ വിഡിയോ സമൂഹമാധ‍്യമങ്ങളിൽ വൈറലായതോടെ ബാബർ ഒരു ഹാസ‍്യ കഥാപാത്രമായി മാറി. കിടക്ക കമ്പനിക്ക് പോലും അറിയാമായിരുന്നു ബാബർ ക‍്യാച്ച് കൈവിടുമെന്ന് ഒരാൾ കമന്‍റ് ചെയ്തു.

ബാബറിന് പരസ‍്യ കമ്പനി പണം നൽകാത്തതു മൂലമാണ് ക‍്യാച്ച് കൈവിട്ടതെന്ന് മറ്റു ചില കമന്‍റുകളും കാണാം. എക്സിലാണ് ബാബറിന്‍റെ വിഡിയോ കൂടുതൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com