പുതുയുഗപ്പിറവി; കലാശപ്പോരില്‍ ഇന്ത്യ തായ്‌ലന്‍ഡിനെതിരേ

ഏഷ്യന്‍ ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍
പുതുയുഗപ്പിറവി; കലാശപ്പോരില്‍ ഇന്ത്യ തായ്‌ലന്‍ഡിനെതിരേ

ക്വലാലംപുര്‍: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ടീം ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍. സെമിഫൈനലില്‍ രണ്ടുതവണ ചാമ്പ്യന്മാരായ ജപ്പാനെ തോല്‍പ്പിച്ച് (3-2) ഇന്ത്യ ഫൈനലില്‍ കടന്നു. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായാണ് ഫൈനലിലെത്തുന്നത്. നാളെ നടക്കുന്ന ഫൈനലലില്‍ ഇന്ത്യ തായ് ലന്‍ഡിനെ നേരിടും. ലോക 23-ാം നമ്പര്‍ ജോഡി താരം മലയാളിയായ ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം, ലോക 53-ാം നമ്പര്‍ താരം അശ്മിത ചാലിഹ, പതിനേഴുകാരി അന്‍മല്‍ ഖര്‍ബ് എന്നിവരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ട്രീസയും ഗായത്രിയും ലോക ആറാം റാങ്കിലുള്ള നമി മത്സ്യുമ്മ-ചിഹാരു ശിദ സഖ്യത്തെ തോല്‍പ്പിച്ചു (21-17, 16-21, 22-20).

73 മിനിറ്റ് നീണ്ടുനിന്ന പോരാട്ടമായിരുന്നു ഇത്. പരുക്കില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യയുടെ പി.വി. സിന്ധു, ചൈനയുടെ ഹാന്‍ യുവെ, ഹോങ് കോങ്ങിന്‍റെ ലോ സിന്‍ യാന്‍ എന്നിവര്‍ക്കെതിരേ വിജയിച്ചെങ്കിലും സെമിയില്‍ അയാ ഒഹോറിക്കു മുന്‍പില്‍ കാലിടറി. 13-21, 20-22 സ്‌കോറിനാണ് സിന്ധുവിന്‍റെ തോല്‍വി. 2014 ലും 2016 ലും രണ്ട് യൂബര്‍ കപ്പ് മെഡലുകള്‍ നേടിയ ടീമിന്‍റെ ഭാഗമായിരുന്ന വെറ്ററന്‍മാരായ സൈന നെഹ്വാളിന്‍റെയും ജ്വാല ഗുട്ടയുടെയും കാലത്തിനുശേഷം ഇതാദ്യമായാണ് ടീമിനത്തില്‍ ഇന്ത്യക്ക് ഇത്രവലിയ നേട്ടമുണ്ടാകുന്നത്. ഈ വിജയം അപ്രതീക്ഷിതവും ചരിത്രപരവുമാവുകയാണ്. ഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ചരിത്രത്തിലെ വലിയൊരു ഏടാകും അതെന്നതില്‍ തര്‍ക്കമില്ല. വന്‍കര ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആദ്യമായാണ് കലാശക്കളിക്ക് യോഗ്യത നേടുന്നത്. തായ്ലന്‍ഡിനെതിരെയും ജയിച്ച് സ്വര്‍ണം സ്വന്തമാക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നേരത്തേ 2016, 2020 ചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്നു.

മത്സര ഫലം

ഗായത്രി ഗോപിചന്ദ്-ട്രീസ ജോളി, ലോക നമ്പര്‍ 32, നമി മത്സുയാമ-ചിഹാരു ഷിദ, ലോക ആറാം നമ്പര്‍ ഫലം: ഇന്ത്യയുടെ വിജയം 21-17, 16-21, 22-20. അഷ്മിത ചാലിഹ, ലോക 53-ാം നമ്പര്‍ - നൊസോമി ഒകുഹാര, ലോക 20-ാം നമ്പര്‍. ഫലം: ഇന്ത്യയുടെ വിജയം 21-17, 21-14അന്‍മോല്‍ ഖര്‍ബ്, ലോക നമ്പര്‍ 472 - നാറ്റ്‌സുകി നിദൈറ, ലോക നമ്പര്‍ 29ഫലം: ഇന്ത്യയുടെ വിജയം 21-14, 21-1.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com