ബാഡ്മിന്‍റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി 13 മുതല്‍ 18 വരെ മലേഷ്യയിലെ ഷാ ആലമിലാണ് പോരാട്ടം.
പി.വി. സിന്ധു
പി.വി. സിന്ധു

ന്യൂഡല്‍ഹി: ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാംപ്യന്‍ഷിപ്പ്സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ കരുത്തുറ്റ സംഘത്തെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 18 വരെ മലേഷ്യയിലെ ഷാ ആലമിലാണ് പോരാട്ടം. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിനിടെ പരുക്കേറ്റ് പുറത്തായ പി.വി. സിന്ധു ശാരീരികക്ഷമത കൈവരിച്ച് ടീമില്‍ തിരിച്ചെത്തി. മലയാളി താരം എച്ച്.എസ്. പ്രണോയ് അടക്കമുള്ളവരും ടീമിലുണ്ട്.

പുരുഷ ടീം: എച്എസ് പ്രണോയ്, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, ചിരാഗ് സെന്‍, സാത്വിക് സായ്രാജ് റാന്‍കി റെഡ്ഡി, ചിരാഗ് ഷെട്ടി, ധ്രുവ് കപില, എംആര്‍ അര്‍ജുന്‍, സൂരജ് ഗോവ്ല, പൃഥ്വി റോയ്.

വനിതാ ടീം: പി.വി. സിന്ധു, അന്‍മോല്‍ ഖര്‍ബ്, തന്‍വി ശര്‍മ, അഷ്മിത ചാലിയ, ട്രെസ ജോളി, ഗായത്രി ഗോപീചന്ദ്, അശ്വിനി പൊന്നപ്പ, തനിഷ് ക്രാസ്റ്റോ, പ്രിയ ദേവി കൊന്‍ജെങ്ബാം, ശ്രുതി മിശ്ര.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com