ബാഡ്മിന്‍റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിക്കാനൊരുങ്ങുന്നു

മുൻ ലോക ഒന്നാം നമ്പർ താരമായിരുന്നു സൈന.
Badminton legend Saina Nehwal is all set to retire
സൈന നെഹ്‌വാൾ
Updated on

ന‍്യൂഡൽഹി: ഇന്ത‍്യൻ ബാഡ്മിന്‍റൺ ഇതിഹാസം സൈന നെഹ്‌വാൾ വിരമിക്കാനൊരുങ്ങുന്നു. സന്ധിവാതവുമായി പൊരുതുകയാണെന്നും ഈ വർഷം അവസാനത്തോടെ ബാഡ്മിന്‍റൺ മതിയാക്കാനുള്ള ആലോചനയിലാണെന്നും താരം വ‍്യക്തമാക്കി.

'എനിക്ക് ആർത്രൈറ്റിസ് ഉണ്ട് എന്‍റെ തരുണാസ്ഥി മോശമായ നിലയിലാണ് ഈ അവസ്ഥയിൽ മികച്ച താരങ്ങളോട് മത്സരിക്കാൻ 2 മണിക്കൂർ പരിശീലിച്ചാൽ മതിയാകില്ല. ഒരു കായികതാരത്തിന്‍റെ കരിയർ എപ്പോഴും ഹ്രസ്വമാണ്. 9-ാം വയസിൽ തുടങ്ങിയ ബാഡ്മിന്‍റൺ കരിയർ 34 വയസുവരെ നീണ്ടു നിന്നു ഇത്രയും നാളത്തെ ദീർഘ കരിയർ തന്നെ അഭിമാനകരമാണെന്നും താരം വെളിപെടുത്തി'. ഒളിംപിക്സിൽ മെഡൽ നേടുന്ന ആദ‍്യ ഇന്ത‍്യൻ ബാഡ്മിന്‍റൺ താരമാണ് സൈന നെഹ്‌വാൾ. 2012ലെ ലണ്ടൻ ഒളിംപിക്സ് വനിതാ സിംഗിൾസിലാണ് താരം വെങ്കലം സ്വന്തമാക്കിയത്. മുൻ ലോക ഒന്നാം നമ്പർ താരമായിരുന്നു സൈന.

ലോക ചാമ്പ‍്യൻഷിപ്പിൽ രണ്ട് മെഡലും, കോമൺവെൽത്ത് ഗെയിംസ് സിംഗിൽസിൽ രണ്ട് സ്വർണ നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ‍്യൻ ഗെയിംസിലും രണ്ട് വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com