ബാഡ്മിന്‍റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പ്: ഇന്ത്യൻ വനിതകൾക്ക് വിജയത്തുടക്കം

ഗ്രൂപ്പ് വൈ-യിലെ ആദ്യ മത്സരത്തിൽ മ്യാന്മറിനെ 5-0 എന്ന സ്കോറിനാണ് ഇന്ത്യ നിഷ്പ്രഭമാക്കിയത്.
Bandmiston Asia team championship

ആദ്യ സിംഗിൾസിൽ തൻവി ശർമ.

Updated on

ക്വിങ്ദാവോ (ചൈന): ബാഡ്മിന്‍റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പിൽ നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യൻ വനിതാ ടീം കിരീടപ്രതിരോധം ഗംഭീരമായി ആരംഭിച്ചു. ഗ്രൂപ്പ് വൈ-യിലെ ആദ്യ മത്സരത്തിൽ മ്യാന്മറിനെ 5-0 എന്ന സ്കോറിനാണ് ഇന്ത്യ നിഷ്പ്രഭമാക്കിയത്.

ആദ്യ സിംഗിൾസിൽ തൻവി ശർമ 32 മിനിറ്റിനുള്ളിൽ തെറ്റ് ഹ്താർ തുസാറിനെ 21-13, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യക്ക് ആദ്യ വിജയം സമ്മാനിച്ചു. തുടർന്ന് നടന്ന രണ്ടാം സിംഗിൾസിൽ രക്ഷിത ശ്രീ സന്തോഷ് രാംരാജ് 21-12, 21-6 എന്ന സ്കോറിന് എയ്ന്‍റ് ചിറ്റ് ഫൂവിനെ തോൽപ്പിച്ചതോടെ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

മൂന്നാം സിംഗിൾസിൽ മാളവിക ബൻസോദ് 21-19, 21-12 എന്ന സ്കോറിന് ലിൻ ലിൻ ഹ്തെറ്റിനെ മറികടന്നതോടെ ഇന്ത്യ മത്സരത്തിൽ വിജയം ഉറപ്പിച്ചു.

ഡബിൾസിലും ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ആധിപത്യം തുടർന്നു. പ്രിയ കൊൻജെങ്‌ബാം-ശ്രുതി മിശ്ര സഖ്യം സു ലാറ്റിനെയും തെറ്റ് ഹ്താർ തുസാറിനെയും നേരിട്ടുള്ള ഗെയിമുകൾക്ക് (21-15, 21-16) പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഹ്തെറ്റ്-ഫൂ സഖ്യത്തെ വെറും 21-8, 21-6 എന്ന സ്കോറിന് നിഷ്പ്രയാസം കീഴടക്കി.

വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ തായ്ലൻഡിനെയാണ് ഇന്ത്യ നേരിടുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com