തസ്കിന് മൂന്ന് വിക്കറ്റ്; വിൻഡീസ് മണ്ണിൽ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

രണ്ടാം മത്സരത്തിൽ 27 റൺസിനു ജയിച്ച ബംഗ്ലാദേശ് പരമ്പര തൂത്തുവാരി.
bangladesh beat west indies in west indies and win the series
തസ്കിന് മൂന്ന് വിക്കറ്റ്; വിൻഡീസ് മണ്ണിൽ പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
Updated on: 

കിംഗ്സ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരേ ചരിത്രത്തിലാദ‍്യമായി ട്വന്‍റി-20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം മത്സരത്തിൽ 27 റൺസിനാണ് ബംഗ്ലാദേശിന്‍റെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. ആദ‍്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 129 റൺസ് വിജയ ലക്ഷ‍്യം ഉയർത്തി. 35 റൺസെടുത്ത ഷമീം ഹൊസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. മെഹ്ദി ഹസൻ മിറാസ് (26), ജാക്കർ അലി (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വിജയലക്ഷ‍്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ 102 റൺസിന് പുറത്തായി. 32 പന്തിൽ 34 റൺസെടുത്ത റോസ്റ്റൺ ചേസാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. 31 പന്തിൽ 31 റൺസെടുത്ത അക്കീൽ ഹുസൈനും, 14 റൺസെടുത്ത ജോൺസൺ ചാൾസിനും പുറമേ ആർക്കും രണ്ടക്കം കടക്കാനായില്ല.

ബംഗ്ലാദേശിനു വേണ്ടി 3.3 ഓവറിൽ 16 റൺസ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ തസ്കിൻ അഹ്മദാണ് വിൻഡീസിന്‍റെ ബാറ്റിങ് നിരയെ തകർത്തത്. തസ്കിനു പുറമേ മെഹ്ദി ഹസൻ, തൻസിം ഹസൻ സാക്കിബ്, റിഷാദ് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹസൻ മഹ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി.

logo
Metro Vaartha
www.metrovaartha.com