
കോൽക്കത്ത: ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡിസിന് തുടക്കത്തിൽത്തന്നെ ഓപണർമാരെ നഷ്ടമായത് തിരിച്ചടിയായി. നിശ്ചിത 50 ഓവറിൽ 229 റൺസ് എടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു.
ഓപ്പണർമാരായ വിക്രംജിത് സിങ്(3), മാക്സ് ഒഡൗഡ്(0) എന്നിവരെയാണ് നെതര്‍ലന്‍ഡ്സിന് മത്സരത്തിൻ്റെ ആരംഭത്തിൽ നഷ്ടമായത്. പിന്നീട് ഇറങ്ങിയ വെസ്ലി ബറേസി(41) ബേധപെട്ട പ്രകടനം കാഴ്‌ച വച്ചെങ്കിലും മുസ്തഫിസുർ റഹ്‌മാൻ എറിഞ്ഞ പന്ത് ബറേസി ഉയർത്തി അടിക്കാൻ ശ്രമിച്ചെങ്കിലും ഷക്കീബ് അൽ ഹസൻ കൈപ്പിടിയിലൊതുക്കി. നായകൻ സ്കോട് എഡ്‌വഡ്സാണ് (68) നെതെർലാൻഡ്‌സിൻ്റെ ടോപ് സ്‌കോറർ.
ലോഗൻ വാൻ ബീക്ക്(23) പുറത്താകാതെ നിന്നപ്പോൾ കോളിൻ അക്കർമാനും(15) ബാസ് ഡി ലീഡും(17) വേഗം പുറത്തായി, സിബ്രാൻഡ് എംഗൽബ്രെക്റ്റ്(35), ഷാരിസ് അഹമ്മദ്(6), ആര്യൻ ദത്ത്(9), പോൾ വാൻ മീകെരെൻ(0) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ.
ബംഗ്ലാദേശിനായി ഷോറിഫുൾ ഇസ്ലാം, ടസ്‌കിൻ അഹമ്മദ്, മുസ്‍തഫിസുർ റഹ്മാൻ, മെഹെദി ഹസൻ എന്നിവർ 2 വിക്കറ്റ് വീതം നേടിയപ്പോൾ ഷക്കിബ് അൽ ഹസൻ ഒരു വിക്കറ്റും നേടി.