ബംഗ്ലാദേശിനെതിരേ പൊരുതി കയറി പാക്കിസ്ഥാൻ; 136 റൺസ് വിജയലക്ഷ‍്യം

നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനെ പാക്കിസ്ഥാന് സാധിച്ചുള്ളൂ
bangladesh vs pakistan asia cup match updates

ഏഷ‍്യ കപ്പ് ബംഗ്ലാദേശ്- പാക്കിസ്ഥാൻ

Updated on

ദുബായ്: ഏഷ‍്യ കപ്പിലെ ജീവൻമരണപ്പോരിൽ പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന് 136 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനെ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ബംഗ്ലാദേശിനു വേണ്ടി ടാസ്കിൻ അഹമ്മദ് മൂന്നും റിഷാദ് ഹുസൈൻ മെഹ്ദി ഹസൻ എന്നിവർ രണ്ടും മുസ്താഫിസുർ റഹ്മാൻ ഒരു വിക്കറ്റും വീഴ്ത്തി. 23 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും ഉൾ‌പ്പടെ 31 റൺസെടുത്ത മുഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മോശം തുടമക്കമാണ് ലഭിച്ചത്. ആദ‍്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ സാഹിബ്സാദ ഫർഹാന്‍റെ വിക്കറ്റ് ടീമിനു നഷ്ടമായി. ടാസ്കിനായിരുന്നു വിക്കറ്റ് വീഴ്ത്തിയത്. ടാസ്കിൻ എറിഞ്ഞ ആദ‍്യ ഓവറിൽ ബൗണ്ടറി പറത്തി ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കാൻ ഫർഹാൻ ശ്രമിച്ചെങ്കിലും അടുത്ത പന്തിൽ കവറിലൂടെ ബൗണ്ടറി പറത്താനുള്ള ശ്രമം പാളുകയും റിഷാദ് ഹുസൈൻ ക‍്യാച്ച് കൈകളിലൊതുക്കുകയുമായിരുന്നു.

പിന്നാലെയെത്തിയ സയിം അയൂബ് വീണ്ടും റൺസ് ഒന്നും കണ്ടെത്താനാവാതെ മടങ്ങി. ഇത് നാലാം തവണയാണ് താരം ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ഡക്കിന് പുറത്താവുന്നത്. പിന്നീട് ഫഖർ സമാൻ ബൗണ്ടറി പറത്തി ടീം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും റിഷാദ് ഹുസൈന് വിക്കറ്റ് നൽകി മടങ്ങി.

ക‍്യാപ്റ്റൻ സൽമാൻ അലി ആഘ, ഹുസൈൻ തലത് എന്നിവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഷഹീൻ ഷാ അഫ്രീദി രണ്ടു സിക്സ്റുകൾ പറത്തി ടീമിനു ആത്മവിശ്വാസം നൽകാൻ ശ്രമിച്ചെങ്കിലും കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ അഫ്രീദിക്കും കഴിഞ്ഞില്ല. 19 റൺസെടുത്ത് മടങ്ങി. തുടർന്ന് മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ് എന്നിവർ ചേർത്ത 42 റൺസാണ് ടീം സ്കോർ 135 റൺസിലെത്തിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com