വിൻഡീസിനെതിരായ ആദ‍്യ ടെസ്റ്റ്; ബംഗ്ലാദേശ് ഭേദപ്പെട്ട നിലയിൽ

ആദ‍്യ ദിനത്തിലെ ആദ‍്യ സെഷൻ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്
Bangladesh vs West indies 1st test match updates

ഷദ്മാൻ ഇസ്‌ലാം

Updated on: 

മിർപുർ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് ഭേദപ്പെട്ട നിലയിൽ. ആദ‍്യ ദിനത്തിലെ ആദ‍്യ സെഷൻ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. 42 റൺസുമായി ഓപ്പണിങ് ബാറ്റർ ഷദ്മാൻ ഇസ്‌ലാമും 15 റൺസുമായി മറുവശത്ത് ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോയുമാണ് ക്രീസിൽ.

തൻസിദ് ഹസൻ (7), മൊമിനുൾ ഹഖ് (28) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. വെസ്റ്റ് ഇൻഡീസിനു വേണ്ടി പേസർ ജെയ്ഡൻ സീൽസും സ്പിന്നർ ജോമിൽ വാരിക്കനും ഓരോ വിക്കറ്റ് വീഴ്ത്തി. മിർപുരിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്കോർ 9 റൺസിലെത്തിയപ്പോൾ തന്നെ ആദ‍്യ വിക്കറ്റ് നഷ്ടമായി.

തൻസിദ് ഹസനാണ് പുറത്തായത്. ജെയ്ഡൻ സീൽസ് എറിഞ്ഞ ഔട്ട് സ്വിങ് ഡെലിവറിയിൽ ഔട്ട്സൈഡ് എഡ്ജ് തട്ടിയാണ് തൻസിദ് പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഷദ്മാനൊപ്പം ചേർന്ന് മൊമിനുൾ ഹഖ് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം സ്കോർ ഉയർന്നു. കൂട്ടുകെട്ട് പൊളിക്കാൻ വിൻഡീസ് ക‍്യാപ്റ്റൻ റോസ്റ്റൻ ചേസും ഷമാർ ജോസഫും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് മത്സരത്തിന്‍റെ 21.2 ഓവറിൽ ജോമൽ വാരിക്കനാണ് മൊമിനുൾ ഹഖിനെ പുറത്താക്കിയത്. പിന്നാലെ ബാറ്റിങ്ങിനെത്തിയ ഷാന്‍റോ ഒരു ബൗണ്ടറി അടക്കം 15 റൺസുമായി ഷദ്മാന് പിന്തുണ നൽകിയത് ടീമിന് ആശ്വാസമായി. ഇതോടെ 96 റൺസിലെത്തുകയായിരുന്നു ബംഗ്ലാദേശ്.

logo
Metro Vaartha
www.metrovaartha.com