

ബദ്ധവൈരികളായ റയൽ മഡ്രിഡിനെ 3-2 ന് കീഴടക്കിയാണ് ബാഴ്സ തങ്ങളുടെ പതിനാറാം സൂപ്പർ കപ്പ് കിരീടം ഉയർത്തിയത്.
ജിദ്ദ: സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കിരീടം നിലനിർത്തി ബാഴ്സലോണ. ബദ്ധവൈരികളായ റയൽ മഡ്രിഡിനെ 3-2 ന് കീഴടക്കിയാണ് ബാഴ്സ തങ്ങളുടെ പതിനാറാം സൂപ്പർ കപ്പ് കിരീടം ഉയർത്തിയത്.
ബ്രസീൽ താരം റാഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിലെ ഹൈലൈറ്റ്. റോബർട്ട് ലെവൻഡോവ്സ്കിയും ബാർസയ്ക്കായി ഗോൾ നേടി. റയലിനായി വിനീഷ്യസ് ജൂനിയർ, ഗോൺസാലോ ഗാർഷ്യ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
പരുക്കിനെത്തുടർന്ന് സെമി ഫൈനൽ നഷ്ടമായ കിലിയൻ എംബാപ്പെ 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും മാറ്റമുണ്ടാക്കാനായില്ല.
മാനസികാരോഗ്യത്തിന് വേണ്ടിയുള്ള അവധി കഴിഞ്ഞ് തിരിച്ചെത്തിയ റൊണാൾഡ് അരൗജോയാണ് ബാർസയ്ക്ക് വേണ്ടി കിരീടം ഏറ്റുവാങ്ങിയത്.
അടുത്ത വർഷം സൂപ്പർ കപ്പ് ഖത്തറിലോ കുവൈറ്റിലോ വെച്ച് നടത്താനാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.