
പഴയ വൈരം മുംബൈയിൽ പുതുക്കാൻ കാർലോസ് പുയോളും ലൂയി ഫിഗോയും
File photo
മുംബൈ: സ്പാനിഷ് ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡിലെയും ബാഴ്സലോണയിലെയും ഇതിഹാസ താരങ്ങൾ വീണ്ടും നേർക്കുനേർ. ഞായറാഴ്ച നടത്താനിരിക്കുന്ന ചരിത്ര പോരാട്ടത്തിനു വേദിയാകുന്നത് മുംബൈ. ബാഴ്സലോണയെ കാർലോസ് പുയോളും റയലിനെ ലൂയി ഫിഗോയും നയിക്കും.
ദ സ്പോർട്സ് ഫ്രണ്ട് സംഘടിപ്പിക്കുന്ന മത്സരം ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ആദ്യമായി ഇന്ത്യയിൽ കളിക്കാനെത്തുന്നതിന്‍റെ ആവേശം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ബാഴ്സലോണയുടെയും സ്പെയിന്‍റെയും ഇതിഹാസ താരം പുയോളിന്‍റെ പ്രതികരണം.
ഫുട്ബോളിനോടുള്ള ആരാധന ദിവസേന വർധിച്ചുവരുന്ന രാജ്യമാണ് ഇന്ത്യയെന്നും, അതുകൊണ്ടു തന്നെ മുംബൈയിൽ കളിക്കുന്നത് അഭിമാനമാണെന്നും ഫിഗോ.
ടീമുകൾ ഇങ്ങനെ
റയൽ മാഡ്രിഡ്: ലൂയി ഫിഗോ (ക്യാപ്റ്റൻ), പെഡ്രോ കോണ്ടെറാസ്, കികോ കാസിയ, ഫ്രാൻസിസ്കോ പാവോൺ, ക്രിസ്റ്റ്യൻ കരേമ്പു, ഫെർണാണ്ടോ മൊറിയന്‍റസ്, പെപ്പെ, മൈക്കൽ ഓവൻ, ഫെർണാണ്ടോ സാൻസ്, അഗസ്റ്റിൻ ഗാർഷ്യ, പെഡ്രോ മുനിറ്റിസ്, റൂബൻ ഡി ലാ റെഡ്, അന്‍റോണിയോ ഡെൽ മോറൽ സെഗ്യുറ, ഹെർഹെ സോകോ ഓസ്റ്റിസ്, ഇവാൻ പെരസ്, ജെസ്യൂസ് എൻറിക് വെലാസ്കോ മുനോസ്, ഹോസെ ലൂയി കാബ്രെറ, ജുവാൻ ഹോസെ ഒലായാ ഫെർണാണ്ടസ്, ഡേവിഡ് ബാരൽ ടോറസ്.
ബാഴ്സലോണ: കാർലോസ് പുയോൾ (ക്യാപ്റ്റൻ), റിവാൾഡോ, ഹാവിയർ സാവിയോള, സാവി, പാട്രിക് ക്ലൈവർട്ട്, ഫിലിപ്ജെപ്സ്യൂ കോകു, ഫ്രാങ്ക് ഡിബോർ, റിക്കാർഡോ ക്വാറെസ്മ, ജിയോവാനി സിൽവ, ആംഗോയ്, വിറ്റോർ ബലാ, ജോഫ്രെ മാറ്റ്യു, ഫെർണാണ്ടോ നവാര, റോബർട്ടോ ട്രാഷോറസ്, മാർക്ക് വാലിയന്‍റ് ഹെർണാണ്ടസ്, ലുഡോവിച് ഗിലി, ഗൈസ്ക മെൻഡിയേറ്റ, സെർജി ബാർയുവാൻ, ഹോസെ എഡ്മിൽസൺ ഗോമസ് ഡി മോറേസ്.