Indian pacer Barinder Sran has retired from international cricket
ബരിന്ദർ സ്രാൻ

ഇന്ത‍്യൻ പേസർ ബരിന്ദർ സ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

അരങ്ങേറ്റ മത്സരത്തിലെ ഈ പ്രകടനം ഇന്നും തകരാത്ത റെക്കോർഡായി നിലനിൽക്കുന്നു
Published on

ചണ്ഡീഗഢ്: ഇടം കൈയ്യൻ പേസർ ബരിന്ദർ സ്രാൻ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 31-ാം വയസിലാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ‍്യാപനം. ഇന്ത‍്യക്കായി 6 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളും കളിച്ച താരം 13 വിക്കറ്റുകൾ നേടി. അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ 4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ച്ച വച്ചു. അരങ്ങേറ്റ മത്സരത്തിലെ ഈ പ്രകടനം ഇന്നും തകരാത്ത റെക്കോർഡായി നിലനിൽക്കുന്നു.

ഐപിഎല്ലിൽ പബാബ് കിങ്സ് ഇലവൻ, രാജസ്ഥാൻ റോയൽസ്, മുബൈ ഇന്ത‍്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ 24 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ നേടി. 2019 ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത‍്യൻസ് ടീമിൽ അംഗമായിരുന്നു താരം.

logo
Metro Vaartha
www.metrovaartha.com