
ജേതാക്കളായ ഇന്ത‍്യൻ ടീം
മുംബൈ: അങ്ങനെ 41 വർഷത്തെ ഏഷ‍്യ കപ്പ് ചരിത്രത്തിൽ ആദ‍്യമായി ഇന്ത‍്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ ഫൈനലിൽ ജേതാക്കളായിരിക്കുകയാണ് സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള നീലപട. എന്നാലിപ്പോഴിതാ ജേതാക്കളായ ഇന്ത‍്യൻ ടീമിന് റെക്കോഡ് പാരിതോഷികം പ്രഖ‍്യാപിച്ചിരിക്കുകയാണ് ബിസിസിഐ. താരങ്ങൾക്കും പരിശീലക സംഘങ്ങൾക്കും ഉൾപ്പടെ 21 കോടി രൂപയാണ് ബിസിസിഐ സമ്മാനതുകയായി പ്രഖ‍്യാപിച്ചിരിക്കുന്നത്.
എക്സ് പോസ്റ്റിലൂടെയായിരുന്നു ബിസിസിഐ ഇക്കാര‍്യം ഔദ‍്യോഗികമായി അറിയിച്ചത്. എന്നാൽ താരങ്ങൾക്കും പരിശീലകനും സപ്പോർട്ട് സ്റ്റാഫിനും ഉൾപ്പടെ എത്ര രൂപയായിരിക്കും ലഭിക്കുകയെന്ന കാര‍്യം ബിസിസിഐ വ‍്യക്തമാക്കിയിട്ടില്ല. ഇന്ത‍്യയുടെ പ്രകടനത്തിൽ ബിസിസിഐയ്ക്കും രാജ‍്യത്തിനും അഭിമാനമുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.