ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന് ബമ്പർ; ലഭിക്കുക വമ്പൻ തുക

ലോകകപ്പ് സ്വന്തമാക്കിയ ഇന്ത‍്യൻ ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ബിസിസിഐ അഭിനന്ദിച്ചു
bcci announced prize money for t20 worldcup winning indian cricket team

2026 ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ക്രിക്കറ്റ് ടീം

Updated on

ന‍്യൂഡൽഹി: 2026ലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത‍്യൻ ടീമിന് ലഭിക്കുക.

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ നൽകുന്ന ഏറ്റവും വലിയ പാരിതോഷികമാണിത്. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം കിരീടം നേടിയപ്പോൾ 125 കോടിയായിരുന്നു നൽകിയത്.

ചാംപ‍്യൻസ് ട്രോഫി വിജയിച്ചപ്പോൾ 58 കോടി രൂപയും വനിതാ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ 51 കോടിയുമായിരുന്നു സമ്മാന തുക. തുടർച്ചയായി രണ്ടാം തവണയും ടി20 ലോകകപ്പ് മൂന്ന് തവണയും നേടുന്ന ഏക ടീമാണ് ഇന്ത‍്യ. വിജയം ചൂടിയ ഇന്ത‍്യൻ ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ബിസിസിഐ അഭിനന്ദിച്ചു.

logo
Metro Vaartha
www.metrovaartha.com