ചാംപ‍്യൻസ് ട്രോഫി വിജയം; ഇന്ത‍്യൻ ടീമിന് ബിസിസിഐയുടെ സമ്മാനം 58 കോടി രൂപ!

ചാംപ‍്യൻസ് ട്രോഫി ജേതാക്കൾക്ക് 20 കോടി രൂപയായിരുന്നു ഐസിസി പാരിതോഷികമായി നൽകിയത്
bcci announces 58 crore reward for indian cricket team for champions trophy win

ചാംപ‍്യൻസ് ട്രോഫി വിജയം; ഇന്ത‍്യൻ ടീമിന് ബിസിസിഐയുടെ സമ്മാനം 58 കോടി രൂപ!

Updated on

മുംബൈ: ചാംപ‍്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത‍്യന്‍ ടീമിന് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് ബിസിസിഐ ഇന്ത‍്യൻ ടീമിന് പാരിതോഷികമായി പ്രഖ‍്യാപിച്ചിരിക്കുന്നത്. ചാംപ‍്യൻസ് ട്രോഫി ജേതാക്കൾക്ക് 20 കോടി രൂപയായിരുന്നു ഐസിസി പാരിതോഷികമായി നൽകിയത്. ഐസിസി നൽകിയ തുകയേക്കാൾ ഏകദേശം മൂന്നിരട്ടിയാണിത്.

തുടർച്ചയായി ഐസിസി കിരീടം നേടുന്നത് സ്പെഷ‍്യലാണെന്നും ഇതിനു വേണ്ടി താരങ്ങളും സപ്പോർട്ട് സ്റ്റാഫും പുറത്തെടുത്ത കഠിനാധ്വാനത്തിന്‍റെ ഫലമാണ് പാരിതോഷികമെന്നും ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി പറഞ്ഞു.

ഐസിസി ചാംപ‍്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് ഇന്ത‍്യൻ ടീം കിരീടം നേടിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ബംഗ്ലാദേശിനെയും, പാക്കിസ്ഥാനെയും, ന‍്യൂസിലൻഡിനെയും തകർത്താണ് ഇന്ത‍്യ സെമിയിലെത്തിയത്.

എതിരാളികളായ ഓസ്ട്രേലിയയെ സെമിയിൽ തകർത്ത് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ന‍്യൂസിലൻഡിനെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത‍്യ കിരീടം സ്വന്തമാക്കിയത്. ഇന്ത‍്യയുടെ തുടർച്ചയായ രണ്ടാം ഐസിസി കിരീടമാണിത്. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ജേതാക്കളായിരുന്നു ടീം ഇന്ത‍്യ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com