ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും യുവതാരം പുറത്ത്; സ്ഥിരീകരിച്ച് ബിസിസിഐ

ജൂലൈ 23ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് നാലാം ടെസ്റ്റ്
bcci confirms nitish kumar reddy exclusion from england series and arshdeep singh from 4th test

നിതീഷ് കുമാർ റെഡ്ഡി

Updated on

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത‍്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡിക്ക് നഷ്ടമാകും. കാൽ മുട്ടിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളിലും നിതീഷിന് കളിക്കാനാവില്ലെന്ന് ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിതീഷിനെ കൂടാതെ പേസർ അർഷ്ദീപ് സിങ്ങിന് നാലാം ടെസ്റ്റിൽ കളിക്കാനാവില്ലെന്ന കാര‍്യവും ബിസിസിഐ സ്ഥിരീകരിച്ചു.

ബൗളിങ് പരിശീലനത്തിനിടെയായിരുന്നു അർഷ്ദീപിന് ഇടം കൈയ്ക്ക് പരുക്കേറ്റത്. അർഷ്ദീപിന് പരുക്കേറ്റതിനാൽ പകരക്കാരനായി ഹരിയാന പേസർ അൻഷുൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ടീമിനൊപ്പം ചേർന്നതായും ബിസിസിഐ വ‍്യക്തമാക്കി.

ഇവരെ കൂടാതെ ഋഷ്ഭ് പന്ത്, ആകാശ് ദീപ് എന്നിവർക്കും പരുക്കേറ്റിരുന്നു. ഇരുവരും നാലാം ടെസ്റ്റിൽ കളിക്കുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

ഋഷ്ഭ് പന്തിനെ ബാറ്ററായി മാത്രം ടീമിൽ ഉൾപ്പെടുത്തുമെന്നും വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂലൈ 23ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് നാലാം ടെസ്റ്റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com