മായങ്ക് യാദവിന് ബിസിസിഐ കരാർ നൽകി

യുവ പേസ് ബൗളർമാർക്കായി ഈ വർഷം ഏർപ്പെടുത്തിയ കരാറിലാണ് മായങ്കിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
മായങ്ക് യാദവിന് ബിസിസിഐ കരാർ നൽകി
മായങ്ക് യാദവ്File
Updated on

മുംബൈ: യുവ ഫാസ്റ്റ് ബൗളർ മായങ്ക് യാദവിന് ബിസിസിഐ പ്രത്യേക കരാർ അനുവദിച്ചു. യുവ പേസ് ബൗളർമാർക്കായി ഈ വർഷം ഏർപ്പെടുത്തിയ കരാറിലാണ് മായങ്കിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനു വേണ്ടി മാസ്മരിക പ്രകടനം കാഴ്ചവച്ച മായങ്ക് പക്ഷേ, മൂന്നു മത്സരങ്ങൾക്കു ശേഷം പരുക്കേറ്റ് പുറത്തിരിക്കുകയാണ്.

പരുക്കു കാരണം മായങ്കിനെ ഐപിഎല്ലിന്‍റെ ആദ്യ ഘട്ട മത്സരങ്ങളും നഷ്ടമായിരുന്നു. പരുക്കേൽക്കാനുള്ള വർധിച്ച സാധ്യത കണക്കിലെടുത്ത് ബിസിസിഐയുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും ഇനി മായങ്കിന്‍റെ ചികിത്സയും പരിശീലനവും. ഇതിനായി ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും.

വിജയ്കുമാർ വൈശാഖ്, വിദ്വത് കവരപ്പ, ആകാശ് ദീപ്, യഷ് ദയാൽ, ഉമ്രാൻ മാലിക് എന്നിവരെ നേരത്തെ തന്നെ ഫാസ്റ്റ് ബൗളിങ് കരാറിൽ ഉൾപ്പെടുത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com