വാർഷിക കരാർ; രോ-കോ സഖ‍്യത്തെ തരംതാഴ്ത്തിയേക്കും

നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള ഇരു താരങ്ങളെയും ഗ്രേഡ് ബിയിലേക്കായിരിക്കും തരം താഴ്ത്തുക
bcci plans to demote rohit sharma and virat kohli to grade b in annual contract

രോഹിത് ശർമ, വിരാട് കോലി

Updated on

ന‍്യൂഡൽഹി: സീനിയർ ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും തരം താഴ്ത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ എ പ്ലസ് ഗ്രേഡിലുള്ള ഇരു താരങ്ങളെയും ഗ്രേഡ് ബിയിലേക്കായിരിക്കും തരം താഴ്ത്തുക.

ടെസ്റ്റ് ക്രിക്കറ്റിനും ടി20 ക്രിക്കറ്റിനും വിട പറഞ്ഞ രോ-കോ സഖ‍്യം ഏകദിനത്തിൽ മാത്രമാണ് നിലവിൽ സജീവമായി കളിക്കുന്നത്.ഐസിസി റാങ്കിങ്ങിൽ കോലി ഒന്നാം സ്ഥാനത്തും രോഹിത് ശർമ മൂന്നാം സ്ഥാനത്തുമാണ്. എ പ്ലസ് ഗ്രേഡ് വിഭാഗത്തെ ഒഴിവാക്കി വാർഷിക കരാർ മൂന്നു ഗ്രേഡുകൾ മാത്രമായി ചുരുക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം.

ഇത് ബിസിസിഐ അംഗീകരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് 7 കോടിയും ബി ഗ്രേഡിലുള്ള താരങ്ങൾക്ക് മൂന്നു കോടിയുമാണ് വാർഷിക ശമ്പളം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com