''ജേഴ്സി നമ്പർ തെരഞ്ഞെടുക്കാൻ താരങ്ങൾക്ക് സ്വാതന്ത്ര‍്യമുണ്ട്''; മുകേഷ് കുമാറിന്‍റെ പതിനെട്ടിൽ പ്രതികരിച്ച് ബിസിസിഐ

എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ താരങ്ങൾക്ക് മുമ്പ് അനുവദിച്ചിട്ടുള്ള ജഴ്സി നമ്പർ തന്നെയായിരിക്കുമെന്നും ബിസിസിഐ വ‍്യക്തമാക്കി
bcci responds after mukesh kumar wears virat kohli 18 number jersey

മുകേഷ് കുമാർ, വിരാട് കോലി

Updated on

ന‍്യൂഡൽഹി: ഇന്ത‍്യ എ- ഇംഗ്ലണ്ട് ലയൺസ് അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ 18-ാം നമ്പർ ജേഴ്സിയണിഞ്ഞ പേസർ മുകേഷ് കുമാറിനെതിരേ വ‍്യാപക വിമർശനം ഉയർന്ന സംഭവത്തിൽ പ്രതികരിച്ച് ബിസിസിഐ.

താരങ്ങൾക്ക് ജേഴ്സി നമ്പർ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര‍്യമുണ്ടെന്നും എന്നാൽ അത് ഇന്ത‍്യ എ മത്സരങ്ങളിലായിരിക്കുമെന്നും അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ താരങ്ങൾക്ക് മുമ്പ് അനുവദിച്ചിട്ടുള്ള ജഴ്സി നമ്പർ തന്നെയായിരിക്കുമെന്നും ബിസിസിഐ വ‍്യക്തമാക്കി.

മുകേഷ് കുമാറിന് മുമ്പ് അനുവദിച്ചിരുന്ന ജേഴ്സി നമ്പർ 49 ആയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുമ്പോൾ‌ താരത്തിന് അനുവദിച്ചിട്ടുള്ള 49-ാം നമ്പർ തുടരും. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ വിരാട് കോലിയുടെ ജേഴ്സിയണിഞ്ഞ മുകേഷ് കുമാറിന്‍റെ ചിത്രം സോഷ‍്യൽ മീഡിയയിൽ വ‍്യാപകമായി പ്രചരിച്ചതോടെയാണ് ആരാധകർ താരത്തിനെതിരേ രംഗത്തെത്തിയത്.

കോലിയെ ബിസിസിഐ അപമാനിച്ചുയെന്ന തരത്തിൽ വരെ വിമർശനമുണ്ടായി. മേയ് 12ന് ആയിരുന്നു വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com