'ഒന്നും ചെയ്യാൻ സാധിക്കില്ല'; പാക്കിസ്ഥാൻ താരത്തെ ടീമിലെടുത്തതിൽ ബിസിസിഐ

വാർത്താ ഏജൻസിയായ എഎൻഐയോട് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു
bcci response in sunrisers leeds picked up pakistan player abrar ahmed to team

അബ്രാർ അഹമ്മദ്

Updated on

ന‍്യൂഡൽഹി: പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ഇംഗ്ലണ്ട് ലീഗായ ദി ഹണ്ട്രഡിൽ ഇന്ത‍്യൻ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതിൽ പ്രതികരണവുമായി ബിസിസിഐ. ഇക്കാര‍്യത്തിൽ ബിസിസിഐയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് രാജീവ് ശുക്ല പ്രതികരിച്ചത്.

അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയതിനു പിന്നാലെ ടീമിനും ടീം ഉടമ കാവ‍്യ മാരനുമെതിരേ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്. സൈബർ ആക്രമണം മൂലം സൺറൈസേഴ്സ് ലീഡ്സിന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു.

ടീം മാനേജ്മെന്‍റ് ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. 2.34 കോടി രൂപ മുടക്കിയാണ് താരത്തെ ടീമിലെടുത്തത്. താരലേലത്തിൽ പാക്കിസ്ഥാൻ താരം ഉസ്മാൻ താരിഖിനെയും വിളിച്ചെടുക്കാൻ പദ്ധതിയുണ്ടായിരുന്നതായാണ് മുഖ‍്യ പരിശീലകൻ ഡാനിയൽ വെട്ടോറി പറയുന്നത്. എന്നാൽ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു.

logo
Metro Vaartha
www.metrovaartha.com