ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണം; മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐയുടെ താക്കീത്

ഇമെയിലിൽ മൊഹ്സിൻ നഖ്‌വി മറുപടി നൽകിയില്ലെങ്കിൽ ഐസസിസിയെ സമീപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ‍്യക്തമാക്കി
bcci sends email to mohsin naqvi regarding return of asia Cup trophy

മൊഹ്സിൻ നഖ്‌വി

Updated on

മുംബൈ: ഏഷ‍്യ കപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന്‍റെ ട്രോഫി തിരിച്ചു നൽകണമെന്നാവശ‍്യപ്പെട്ട് ഏഷ‍്യൻ ക്രിക്കറ്റ് ബോർഡ് അധ‍്യക്ഷനും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐ ഇമെയിൽ അയച്ചു. ഇമെയിലിൽ മൊഹ്സിൻ നഖ്‌വി മറുപടി നൽകിയില്ലെങ്കിൽ ഐസസിസിയെ സമീപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ‍്യക്തമാക്കി.

ഏഷ‍്യ കപ്പ് ട്രോഫി കൈമാറാത്ത സംഭവത്തിൽ പടിപടിയായുള്ള നടപടികളാണ് ബിസിസിഐ സ്വീകരിക്കുന്നതെന്നും സൈക്കിയ പറഞ്ഞു. ഏഷ‍്യ കപ്പ് ഫൈനലിനു പിന്നാലെ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങാൻ സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം വിസമ്മതിച്ചതിരുന്നു.

ഇതിനു പിന്നാലെ നഖ്‌വി ട്രോഫിയുമായി കളം വിട്ടത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നഖ്‌വി സ്റ്റേഡിയം വിട്ടുപോയപ്പോൾ ഏഷ‍്യ കപ്പ് ട്രോഫിയും മെഡലുകളും അദ്ദേഹത്തിന്‍റെ കൂടെയുള്ളവർ കൊണ്ടുപോവുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com