കാര‍്യവട്ടത്ത് ഏകദിന മത്സരം കളിക്കാൻ രോ-കോ എത്തുന്നു; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

വെസ്റ്റ് ഇൻഡീസാണ് ഇന്ത‍്യൻ ടീമിന്‍റെ എതിരാളികൾ
bcci unveils 2026-27 home season schedule

രോഹിത് ശർമ, വിരാട് കോലി

Updated on

ന‍്യൂഡൽഹി: ഏകദിന മത്സരം കളിക്കാൻ ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തും. വെസ്റ്റ് ഇൻഡീസാണ് ഇന്ത‍്യൻ ടീമിന്‍റെ എതിരാളികൾ. 2026-27 ഹോം മത്സരങ്ങളുടെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു.

വെസ്റ്റ് ഇൻഡീസിനെ കൂടാതെ ശ്രീലങ്ക, സിംബാബ്‌വെ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഇന്ത‍്യയിൽ പര‍്യടനം നടത്തും. 17 നഗരങ്ങളിലായി 22 മത്സരങ്ങൾ ഇന്ത‍്യ കളിക്കും. വെസ്റ്റ് ഇൻഡീസിനെതിരേ മൂന്ന് ഏകദിനവും 5 ടി20 മത്സരങ്ങളുമാണ് ഇന്ത‍്യ കളിക്കുക.

സെപ്റ്റംബർ 27ന് പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 30ന് ഗോഹട്ടിയിലും ഒക്റ്റോബർ 3ന് ചണ്ഡീഗഡിലും മത്സരങ്ങൾ നടക്കും. ഒക്റ്റോബർ 6ന് ടി20 പരമ്പരയ്ക്ക് തുടക്കമാവും.

logo
Metro Vaartha
www.metrovaartha.com