''പരമ്പര ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള കഴിവൊന്നും ബുംറയ്ക്കില്ല''; ഭയമില്ലെന്ന് സ്റ്റോക്സ്

ഇംഗ്ലണ്ട് എക്കാലത്തും മികവുറ്റ എതിരാളികളെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിട്ടിട്ടുള്ളതെന്നും സ്റ്റോക്സ് പറഞ്ഞു
ben stokes says they don't fear jasprit bumrah

ബെൻ സ്റ്റോക്സ്

Updated on

ലണ്ടൻ: ഇന്ത‍്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭയക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സ്. വെള്ളിയാഴ്ച ലീഡ്സിൽ ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിനു മുന്നോടിയായി മാധ‍്യമങ്ങളോട് സംസാരിക്കവെയാണ് സ്റ്റോക്സ് ഇക്കാര‍്യം പറഞ്ഞത്.

''ലോകോത്തര ബൗളറാണ് ബുംറയെങ്കിലും ഇന്ത‍്യക്കു വേണ്ടി ഒറ്റയ്ക്ക് ഒരു ടെസ്റ്റ് പരമ്പര വിജയിപ്പിക്കാനുള്ള കഴിവൊന്നും അദ്ദേഹത്തിനില്ല. ഇംഗ്ലണ്ട് എക്കാലത്തും മികവുറ്റ എതിരാളികളെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിട്ടിട്ടുള്ളത്'', സ്റ്റോക്സ് വ്യക്തമാക്കി.

എതിരാളികളെ ബഹുമാനിക്കുന്നുണ്ടെങ്കിലും അവരെ ഭയക്കേണ്ട കാര‍്യമില്ല. ഒരു ബൗളർ മാത്രം വിചാരിച്ചാൽ ഒറ്റയ്ക്ക് ഒരു പരമ്പര വിജയിപ്പാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനായി 11 താരങ്ങളും കഴിവ് പുറത്തെടുക്കണമെന്നും സ്റ്റോക്സ് കൂട്ടിച്ചേർത്തു.

അതേസമയം, ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരേ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയിട്ടുള്ളത്. ഇതിൽ 9 മത്സരങ്ങളും ഇംഗ്ലണ്ടിലാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്നും 37 വിക്കറ്റുകൾ നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com