'ഷമി ഹീറോയാടാ ഹീറോ'; രഞ്ജി ട്രോഫിയിൽ‌ തീപ്പൊരി പ്രകടനവുമായി ഷമി

ജമ്മു കശ്മീരിനെതിരേ 22.1 ഓവറിൽ നിന്നും 90 റൺസ് വഴങ്ങി 8 വിക്കറ്റാണ് ഷമി വീഴ്ത്തിയത്
bengal vs jammu and kashmir ranji trophy semi final match updates

മുഹമ്മദ് ഷമി

Updated on

കോൽക്കത്ത: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മുഹമ്മദ് ഷമി. ജമ്മു കശ്മീരിനെതിരേ 22.1 ഓവറിൽ നിന്നും 90 റൺസ് വഴങ്ങി 8 വിക്കറ്റാണ് ഷമി വീഴ്ത്തിയത്.

ഷമിയുടെ പ്രകടനത്തിന്‍റെ മികവിൽ ജമ്മു കശ്മീർ 302 റൺസിന് ഓൾഔട്ടായി. ഷമിക്കു പുറമെ മുകേഷ് കുമാർ രണ്ടു വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗാളിന് നാലു വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ക‍്യാപ്റ്റൻ അഭിമന‍്യു ഈശ്വരൻ (5), സുദീപ് ചാറ്റർജി (0), സുദീപ് കുമാർ ഗരമി (0) അനുസ്തൂപ് മജുംദാർ (12) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. സുരാജ് സിന്ധു ജയ്സ്വാളും ഷഹബാസ് അഹ്മദുമാണ് ക്രീസിൽ.

ജമ്മുവിനു വേണ്ടി പേസർ ആക്ക്വിബ് നബി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സുനിൽ കുമാർ, യുദ്ധ്‌വീർ സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ 302 റൺസിന് പുറത്തായ ബംഗാളിന് നിലവിൽ 51 റൺസ് ലീഡുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com