വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20; ഭുവിയെ തിരിച്ചുവിളിച്ച് ഇന്ത‍്യ

കഴിഞ്ഞ മത്സരത്തിനിടെ ഇടങ്കയ്യൻ പേസർ അർ‌ഷ്ദീപ് സിങ്ങിന് പരുക്കേറ്റതിനാലാണ് ഭുവനേശ്വർ കുമാറിന് ഇന്ത‍്യൻ ടീമിലേക്ക് വഴി തുറന്നത്
Bhuvneshwar Kumar Picked In India T20 Squad vs West Indies for 5th T20I

ഭുവനേശ്വർ കുമാർ

Updated on: 

ബെംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തിനുള്ള ഇന്ത‍്യൻ ടീമിലേക്ക് സീനിയർ താരം ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരത്തിനിടെ ഇടങ്കയ്യൻ പേസർ അർ‌ഷ്ദീപ് സിങ്ങിന് പരുക്കേറ്റതിനാലാണ് ഭുവനേശ്വർ കുമാറിന് ഇന്ത‍്യൻ ടീമിലേക്ക് വഴി തുറന്നത്.

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒക്റ്റോബർ 17നാണ് അഞ്ചാം ടി20 മത്സരം നടക്കുന്നത്. അഞ്ചാം ടി20 മത്സരത്തിൽ പരുക്കേറ്റ അർഷ്ദീപ് സിങ് കളിക്കുമോയെന്ന കാര‍്യം വ‍്യക്തമല്ല.

മത്സരത്തിന് മുൻപ് താരത്തിന്‍റെ സ്ഥിതി നോക്കിയായിരിക്കും ഇക്കാര‍്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഭുവനേശ്വറിനെ ടീമിലെടുത്തിരുന്നു. 2022 നവംബറിൽ ന‍്യൂസിലൻഡിനെതിരേ നടന്ന മത്സരത്തിലാണ് ഭുവനേശ്വർ

അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചത്. ആ മത്സരത്തിൽ വിക്കറ്റൊന്നും താരത്തിന് വീഴ്ത്താൻ സാധിച്ചിരുന്നില്ല. 8.75 ബൗളിങ് എക്കണോമിയിൽ 35 റൺസും താരം വിട്ടുകൊടുത്തിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി ഇതുവരെ 87 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഭുവനേശ്വർ മൊത്തം 6.96 ബൗളിങ് എക്കണോമിയിൽ 90 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസ് പരമ്പരയിലുടനീളം യുവതാരങ്ങൾക്കാണ് ടീം മാനേജ്മെന്‍റ് പരിഗണന നൽകിയിരുന്നത്. എന്നാൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ കളിച്ച മത്സരങ്ങളിൽ വലിയ റൺസാണ് ഇന്ത‍്യൻ ബൗളർമാർ വിട്ടുകൊടുത്തിരുന്നത്. ഈ സാഹചര‍്യത്തിലാണ് ഭുവിയെ ടീമിലെടുത്തിരിക്കുന്നതെന്നാണ് ശ്രദ്ധേയം. പരിചയസമ്പന്നനും ഭുവിയെ പോലെ മികച്ച രീതിയിൽ പന്ത് ഇരുവശങ്ങളിലേക്കും തിരിക്കാൻ കെൽപ്പുള്ള ബൗളർ ടീമിൽ തിരിച്ചെത്തുന്നത് ഗുണകരമാകും.

logo
Metro Vaartha
www.metrovaartha.com