ബ്ലാ​സ്‌​റ്റേ​ഴ്‌​സ് വീ​ണ്ടും തോ​റ്റു

കളി തീരാൻ 2 മിനിറ്റ് മാത്രം ശേഷിക്കേ ലൂക്ക മായ്സെൻ പഞ്ചാബിന്‍റെ മൂന്നാം ഗോളും നേടി ബ്ലാസ്റ്റേഴ്സിനെ തച്ചുടച്ചു
ബ്ലാ​സ്‌​റ്റേ​ഴ്‌​സ് വീ​ണ്ടും തോ​റ്റു

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ദ​യ​നീ​യ പ​രാ​ജ​യം. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന ശേ​ഷം മൂന്നു ഗോ​ള്‍ വ​ഴ​ങ്ങി ബ്ലാ​സ്‌​റ്റേ​ഴ്‌​സ്, ലീ​ഡ് നേ​ടാ​നു​ള്ള സു​വ​ര്‍ണാ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ചു.

സ്വ​ന്തം ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ല്‍ താ​ര​ത​മ്യേ​ന ദു​ര്‍ബ​ല​രാ​യ പ​ഞ്ചാ​ബ് എ​ഫ്‌​സി​യോ​ടാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ​ത്. പ​ഞ്ചാ​ബ് എ​ഫ്‌​സി​ക്കു വേ​ണ്ടി വി​ല്‍മ​ര്‍ ജോ​ര്‍ദാ​നാ​ണ് ഇ​ര​ട്ട​വെ​ടി പൊ​ട്ടി​ച്ച​ത്. 42, 61 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ളു​ക​ള്‍ പി​റ​ന്ന​ത്. കളി തീരാൻ 2 മിനിറ്റ് മാത്രം ശേഷിക്കേ ലൂക്ക മായ്സെൻ പഞ്ചാബിന്‍റെ മൂന്നാം ഗോളും നേടി ബ്ലാസ്റ്റേഴ്സിനെ തച്ചുടച്ചു.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് മേ​ല്‍ക്കൈ സ​മ്മാ​നി​ച്ചു​കൊ​ണ്ട് 39-ാം മിനിറ്റിൽ് ഈ​യി​ടെ ടീ​മി​ലെ​ത്തി​യ മി​ലോ​സ് ഡ്രി​ന്‍സി​ക് ഗോ​ള്‍ നേ​ടി. ഈ ​പ​രാ​ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് 14 ക​ളി​ക​ളി​ല്‍നി​ന്ന് 26 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​വു​മു​ണ്ട്. 15 ക​ളി​ക​ളി​ല്‍നി​ന്ന് 31 പോ​യി​ന്‍റു​ള്ള ഒ​ഡീ​ഷ​യാ​ണ് മു​ന്നി​ല്‍. ജ​യ​ത്തോ​ടെ പ​ഞ്ചാ​ബ് എ​ഫ്‌​സി 11-ാം സ്ഥാ​ന​ത്തു​നി​ന്ന് ഒ​മ്പ​താം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 14 ക​ളി​ക​ളി​ല്‍നി​ന്ന് അ​വ​ര്‍ക്ക് 14 പോ​യി​ന്‍റു​ണ്ട്. ഐ​എ​സ്എ​ല്‍ ര​ണ്ടാം ഘ​ട്ട മ​ത്സ​രം തു​ട​ങ്ങി, ര​ണ്ടു ക​ളി​ക​ളി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് തോ​റ്റു. ഒ​ഡീ​ഷ എ​ഫ്‌​സി​യോ​ട് ക​ഴി​ഞ്ഞ​യാ​ഴ്ച ബ്ലാ​സ്‌​റ്റേ​ഴ്‌​സ് തോ​റ്റി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com