ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

ഫെബ്രുവരി 14 നാണ് സീസൺ ആരംഭിക്കുന്നത്
Blasters move to ochi and home ground  consideration as Kozhikode and Malappuram

ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍

File image

Updated on

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കുമെന്ന് സൂചന. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ പരിഗണന‍യിലുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയാണ് സ്റ്റേഡിയം മാറ്റത്തിന് പിന്നിലെന്നാണ് വിവരം. ഫെബ്രുവരി 14 നാണ് സീസൺ ആരംഭിക്കുന്നത്.

ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്‍റ് നടത്തുക. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റെന്നാണ് വിവരം. പകരം കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തെരഞ്ഞെടുക്കാനാണ് ആലോചന.

ഇത്തവണ ദൂരദർശനിലാണ് മത്സരങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്യുക. അതിനാൽ തന്നെ എഎഫ്‌സി നിലവാരമുള്ള മികച്ച സ്റ്റേഡിയം വേണമെന്നില്ലെന്ന നിലപാടിലാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com