
'ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടും'; ചെപ്പോക്ക് സ്റ്റേഡിയത്തിനും അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിനും ബോംബ് ഭീഷണി
ന‍്യൂഡൽഹി: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ ചെന്നൈയിലെ ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിനും ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിനും നേരെ ബോംബ് ഭീഷണി.
ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.