ബ്രസീലിന്‍റെ റാങ്കിങ്ങിൽ ഇടിവ്, അർജന്‍റീന ഒന്നാമത് തുടരുന്നു

പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യ 102-ാം സ്ഥാനത്ത് തുടരുന്നു.
Brazil football team
Brazil football teamfile photo

സൂറിച്ച്: തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. 1855 പോയിന്‍റേടെ ലോക ചാംപ്യന്മാരായ അര്‍ജന്‍റീനതന്നെയാണ് ഒന്നാം സ്ഥാനത്ത്.

ബ്രസീല്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. അര്‍ജന്‍റീനയോടും കൊളംബിയയോടുമാണ് മഞ്ഞപ്പട തോറ്റത്. 2023 ഏപ്രിലിലെ റാങ്കിങ്ങില്‍് അര്‍ജന്‍റീന ബ്രസീലിനെ മറികടന്ന് ഒന്നാമതെത്തിയിരുന്നു. 1845 പോയിന്‍റുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് തുടരുന്നു.

28 പോയിന്‍റ് നഷ്ടപ്പെട്ടാണ് ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണത്. ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്കെത്തി. ബെല്‍ജിയമാണ് നാലാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്പെയ്ന്‍, ഇറ്റലി, ക്രൊയേഷ്യ എന്നിവര്‍ ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. 17-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യന്‍ സ്ഥാനങ്ങളില്‍ മുന്നില്‍. പുതിയ റാങ്കിംഗില്‍ ഇന്ത്യ 102-ാം സ്ഥാനത്ത് തുടരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com