വമ്പൻമാരില്ലാതെ ബ്രസീലിന്‍റെ കോപ്പ അമേരിക്ക ടീം

നെയ്മർ, കാസമിറോ, റിച്ചാർലിസൺ പുറത്ത്, ടൂർണമെന്‍റ് ജൂൺ 20ന് ആരംഭിക്കും
വമ്പൻമാരില്ലാതെ ബ്രസീലിന്‍റെ കോപ്പ അമേരിക്ക ടീം
നെയ്മർFile

സാവോ പോളോ: നെയ്മറും കാസമിറോയും റിച്ചാർലിസണും ഇല്ലാതെ കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു. പരുക്കിൽ നിന്നു മുക്തനായെങ്കിലും ഫിറ്റ്നസ് പൂർണമായി വീണ്ടെടുക്കാനാകത്തതാണ് നെയ്മറിനു തിരിച്ചടിയായത്. കാസമിറോയും റിച്ചാർലിസണും ഫോമിലുമല്ല.

പുതിയ കോച്ച് ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച ടീമിൽ യുവ സ്ട്രൈക്കർ എൻഡ്രികും ഇടം നേടി. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മിലിറ്റാവോ, റഫീഞ്ഞോ, മാർട്ടിനല്ലി, ബ്രൂണോ തുടങ്ങിയവരാണ് ടീമിൽ ഉൾപ്പെട്ട പ്രമുകർ. കോപ്പ അമേരിക്കയിൽ നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍. കഴിഞ്ഞ തവണത്തെ ഫൈനലിൽ അർജന്‍റീനയോടു തോൽക്കുകയായിരുന്നു.

ലാറ്റിനമേരിക്കൻ രാജ്യമല്ലാത്ത യുഎസാണ് ഇത്തവണ കോപ്പ അമേരിക്കയ്ക്ക് ആതിഥ്യം വഹിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ജൂൺ 20ന് ടൂർണമെന്‍റ് ആരംഭിക്കും. നാലു ഗ്രൂപ്പുകളിലായി പതിനാറ് ടീമുകൾ പങ്കെടുക്കും. പ്ലേ ഓഫ് കടമ്പ കടന്നെത്തുന്ന കാനഡ, അല്ലെങ്കിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്നീ ടീമുകളിലൊന്നിനെ ഉദ്ഘാടന മത്സരത്തിൽ നേരിടുന്ന അർജന്‍റീനയായിരിക്കും. ജൂൺ 24നാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. പ്ലേ ഓഫ് കടക്കുന്ന ഹോണ്ടുറാസ്, അല്ലെങ്കിൽ കോസ്റ്റ റിക്ക ആവും എതിരാളികൾ. ക്വാർട്ടർ ഫൈനലിനു മുൻപ് അർജന്‍റീന - ബ്രസീൽ മത്സരത്തിനു സാധ്യതയില്ല.

ഗ്രൂപ്പ് എ

അര്‍ജന്‍റീന, പെറു, ചിലി, കാനഡ / ട്രിനിഡാഡ് ആൻഡ് ടുബാഗോ

ഗ്രൂപ്പ് ബി

മെക്സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക

ഗ്രൂപ്പ് സി

യുഎസ്എ, യുറുഗ്വേ, പനാമ, ബൊളീവിയ

ഗ്രൂപ്പ് ഡി

ബ്രസീൽ, കൊളംബിയ, പരാഗ്വേ, ഹോണ്ടുറാസ് / കോസ്റ്റ റിക്ക

Trending

No stories found.

Latest News

No stories found.