ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബുംറയെ മാറ്റും

ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുമ്പോൾ, സൂര്യകുമാർ യാദവാണ് ട്വന്‍റി20 ടീമിനെ നയിക്കുന്നത്
Jasprit Bumrah with Shubman Gill
ജസ്പ്രീത് ബുംറ, ശുഭ്മൻ ഗിൽFile
Updated on

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ജസ്പ്രീത് ബുംറയെ മാറ്റുമെന്ന് സൂചന. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ യുവതാരം ശുഭ്‌മൻ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ട്. ഏകദിന, ട്വന്‍റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനായി ഗില്ലിനെ നേരത്തെ തന്നെ നിയോഗിച്ചിരുന്നു.

ഭാവി ക്യാപ്റ്റനായി ഗില്ലിനെ വളർത്തിയെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് റെഡ് ബോൾ ക്രിക്കറ്റിലെ പ്രൊമോഷൻ. ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ വൺഡൗൺ പൊസിഷനിൽ ഗിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഏകദിനത്തിൽ ഓപ്പണറായും ഇടമുറപ്പിച്ച ഗില്ലിന്, ട്വന്‍റി20 ടീമിലെ ഓപ്പണർ സ്ഥാനത്തോടാണ് ഇനിയും നീതി പുലർത്താനുള്ളത്.

ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുമ്പോൾ, സൂര്യകുമാർ യാദവാണ് ട്വന്‍റി20 ടീമിനെ നയിക്കുന്നത്.

ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത്തും വിരാട് കോലിയും ഇരുപതോവർ ഫോർമാറ്റിൽ നിന്നു വിരമിച്ചിരുന്നു.

സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് തുടങ്ഹുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com