ഹാരിസ് റൗഫിന്‍റെ 'വിമാനം വീഴ്ത്തി' ബുംറയുടെ പ്രതികാരം | Video

പാക്കിസ്ഥാൻ ഇന്നിങ്സിന്‍റെ പതിനെട്ടാം ഓവറിൽ റൗഫിന്‍റെ ഓഫ് സ്റ്റമ്പ് ഇളക്കിയ ശേഷം വിമാനം വീഴുന്ന ആംഗ്യമാണ് ബുംറ പുറത്തെടുത്തത്

പാക്കിസ്ഥാൻ ഇന്ത്യയുടെ ആറ് ജെറ്റ് വിമാനങ്ങൾ വീഴ്ത്തിയെന്ന മട്ടിൽ 6-0 ആഗ്യം കാണിച്ച് പ്രകോപനമുണ്ടാക്കിയ ഹാരിസ് റൗഫിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ ചുട്ട മറുപടി.

പാക്കിസ്ഥാൻ ഇന്നിങ്സിന്‍റെ പതിനെട്ടാം ഓവറിൽ റൗഫിന്‍റെ ഓഫ് സ്റ്റമ്പ് ഇളക്കിയ ശേഷം വിമാനം വീഴുന്ന ആംഗ്യമാണ് ബുംറ പുറത്തെടുത്തത്. മറ്റ് ആഘോഷ പ്രകടനങ്ങൾക്കൊന്നും മുതിരാതെ റൗഫിനെ യാത്രയയ്ക്കുകയായിരുന്നു ബുംറ.

നേരത്തെ, റൗഫ് ഫീൽഡ് ചെയ്യുമ്പോൾ ഇന്ത്യ കാണികൾ ''കോലി... കോലി...'' വിളികളുമായി പരിഹസിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ റൗഫിനെതിരേ കോലി നേടിയ രണ്ട് സിക്സറുകളായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്.

ഇതിനു മറുപടിയെന്നോണം കാണികളെ നോക്കിയാണ് റൗഫ് അന്ന് കൈകൊണ്ട് 6-0 ആംഗ്യം കാണിച്ചത്.

ഇതിനെതിരേ ബിസിസിഐ പിന്നീട് ഐസിസിക്കു പരാതി നൽകിയിരുന്നു. റൗഫ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ മാച്ച് ഫീസിന്‍റെ 50 ശതമാനും പിഴയും വിധിച്ചിരുന്നു.

ഹാരിസ് റൗഫിന്‍റെ 'വിമാനം വീഴ്ത്തി' ബുംറയുടെ പ്രതികാരം | Bumrah fitting reply to Rauf's jet gesture

ജസ്പ്രീത് ബുംറയുടെ ബൗളിങ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com