മൂന്നാം ടെസ്റ്റിൽ ബുംറ കളിച്ചേക്കില്ല

മുഹമ്മദ് ഷമി തിരിച്ചെത്തുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. മുഹമ്മദ് സിറാജിന്‍റെ ഫോം ആശങ്ക.
ജസ്പ്രീത് ബുംറ
ജസ്പ്രീത് ബുംറFile photo

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ബുംറ ഇല്ലെങ്കിൽ മുഹമ്മദ് സിറാജ് ആയിരിക്കും പകരം കളിക്കുക. ആദ്യ ടെസ്റ്റിൽ വിക്കറ്റൊന്നും കിട്ടാതിരുന്ന സിറാജിനു പകരം രണ്ടാം ടെസ്റ്റിൽ മുകേഷ് കുമാറിനെ ഉൾപ്പെടുത്തിയിരുന്നു. മുകേഷിന് ഒരു വിക്കറ്റാണ് കിട്ടിയത്. എന്നാൽ, ബുംറ രണ്ടിന്നിങ്സിലായി പത്ത് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ ആകെ അഞ്ച് വിക്കറ്റും നേടി.

ട്വന്‍റി20 ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില്‍ മത്സരാധിക്യം പരിഗണിച്ചാണ് ബുംറ അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത്. പരുക്കേറ്റ മുഹമ്മദ് ഷമി ഇനിയും ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുമില്ല.

അവസാന മൂന്ന് ടെസ്റ്റുകളിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ടെസ്റ്റും മൂന്നാം ടെസ്റ്റും തമ്മിൽ പത്ത് ദിവസത്തെ ഇടവേളയാണുള്ളത്. ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ഈ സമയം ഇംഗ്ലണ്ട് താരങ്ങൾ കുടുംബാംഗങ്ങളുമായി ഒത്തുകൂടാൻ അബുദാബിയിലേക്കു പോയിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com